Posted On
date_range Updated On
date_range സലാല ട്രാവലേഴ്സ് ക്ലബ് മെഗാ വടംവലി മത്സരം നവംബർ ആറിന്
സലാല: സലാല ട്രാവലേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരം നവംബർ ആറിന് അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിൽ നടക്കും. സലാലയിലെയും മസ്കത്തിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ സിറാജ് സിദാൻ പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കുന്ന മത്സരത്തിൽ വനിതകൾക്കായി പ്രത്യേക വടംവലി മത്സരവും ഒരുക്കിയിട്ടുണ്ട്.
വിജയികളാകുന്ന ആദ്യ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനമായി 250 റിയാലും ഒരു ആടും ലഭിക്കും. രണ്ടാം സമ്മാനം 100 റിയാലാണ്. മറ്റു സമ്മാനങ്ങളും വിജയികൾക്ക് നൽകും. പ്രമുഖ വ്യക്തികൾ അതിഥികളായി പങ്കെടുക്കും.പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ക്ലബ് അഡ്മിൻമാരായ ബാബു സിദ്ദീഖ്, ഫാറൂഖ്, അനസ്, ഉസ്മാൻ, ശിഹാബ് ആലടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.