പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികം നവംബർ 6ന്
മസ്‌കത്ത്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ബ്രിഡ്ജിങ് ബോർഡേഴ്സ് 2026’ നവംബർ 6ന് മസ്‌കത്തിൽ നടക്കും. വൈകീട്ട് 3 മുതൽ 7 വരെ റൂവിയിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് കോൺഫറൻസ് ഹാളിലാണ് പരിപാടി.
‘പ്രവാസികൾക്കൊരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആരോഗ്യ, നിയമ, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ജോസ് എബ്രഹാം, സുധീർ തിരുനിലത്ത്, അഡ്വ. ആർ. മധുസൂദനൻ, വിനീത് ശങ്കർ, ഡോ. ആഷിഖ് സൈനു, അഡ്വ. ഡോ. ബദർ അൽ ഹിനായി, രാജി ഉണ്ണികൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
പ്രവാസികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങളെക്കുറിച്ച് സംശയനിവാരണത്തിനും നിയമപരമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി പ്രത്യേക നിയമബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.
പ്രവാസികളുടെ അവകാശസംരക്ഷണം, നിയമസഹായം, സാമൂഹിക പിന്തുണ എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പ്രവാസി പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതായി ഭാരവാഹികളായ ജസ്സി ജോസും രാജേഷ് കുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.