Posted On
date_range Updated On
date_range ട്രാവൻകൂർ ഒമാൻ സെൻട്രൽ ലയൺസ് ക്ലബ്ബിന് തുടക്കം
മസ്‌കത്ത്: ട്രാവൻകൂർ ഒമാൻ സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും കുടുംബസംഗമവും നടന്നു. ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ വിന്നി ഫിലിപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ ലയൺസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
പ്രസിഡന്റായി റോയ് ജോർജ്, സെക്രട്ടറിയായി സജി ഏബ്രഹാം, ട്രഷററായി ഡെറിക് സെബാസ്റ്റ്യൻ, അഡ്മിനിസ്ട്രേറ്ററായി സന്തോഷ് പള്ളിക്കൻ എന്നിവർ ഉൾപ്പെടെ 16 അംഗ ഭരണസമിതി ചുമതലയേറ്റു. വനിതാ വിഭാഗം ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു. 40 പുതിയ അംഗങ്ങളെ ക്ലബ്ബിൽ ചേർത്തു.സിനിമാ നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി. സാമൂഹിക സേവനവും മാനവിക പ്രവർത്തനങ്ങളുമാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.