ഐ.സി.എഫ് ബഹ്റൈൻ സമസ്ത സെന്റിനറി ഉപഹാരണ സമർപ്പണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്യുന്നു

ഐ.സി.എഫ് ഹെൽത്ത് സെന്ററിന് സെന്റിനറി ഉപഹാരം സമർപ്പിച്ചു

മനാമ: സമസ്ത സെൻ്റിനറിയുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ വെൽഫെയർ സമിതിയുടെ സഹകരണത്തോടെ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള യൂനിറ്റ് എസ്.വൈ.എസിന്‍റെ നേതൃത്വത്തിൽ ആവള ഫാമിലി ഹെൽത്ത് സെൻ്ററിലേക്ക് സെന്റിനറി ഉപഹാരമായി വാട്ടർ കൂളറും കസേരകളും നൽകി.

കോഴിക്കോട് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് സമർപ്പണം ഉദ്ഘാടനം ചെയ്തു. ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. ജാസ്‌മിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി രാജേഷ് മാസ്റ്റർ, ഹകീം മുസ്ല്യാർ, അസീസ് മാസ്റ്റർ കൂരാച്ചുണ്ട്, ബിനീഷ് ആവള, കരീം നിസാമി കൈപ്രം, ഇസ്മാഈൽ മണമൽ, വി.കെ നാരായണൻ, എച്ച് ഐ പ്രസാദ്, ജെ.എച്ച് ഐ മുസ്തഫ സംസാരിച്ചു. ലത്വീഫ് സഖാഫി സ്വാഗത വും അശ്റഫ് സി.കെ നന്ദിയും പറഞ്ഞു

Tags:    
News Summary - Centenary Gift Presented to Family Health Center by ICF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.