പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കെ.സി.എഫ് ബഹ്റൈൻ രിഫായി ദഫ് റാതീബ് നാളെ
മനാമ: കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) കഴിഞ്ഞ ആറു വർഷത്തോളമായി നടത്തിവരുന്ന രിഫായി ദഫ് റാതീബ് ജൽസ നാളെ രാത്രി 6:30 ന് ഗുദൈബിയ- ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടക്കും.
പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനും, സമസ്ത മുല്ലേരിയ മേഖല പ്രസിഡന്റും, ജാമിഅ സഅദിയ്യ മുദരിസുമായ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യാതിഥിയായി പങ്കെടുക്കും. ചാരിറ്റി ഹാളിൽ വിശാലമായി ഒരുക്കിയ സദസ്സിൽ സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി ചേർന്ന അന്തിമ യോഗത്തിൽ ദഫ് റാതീബ് സമിതി ഭാരവാഹികൾ, കെ.സി.എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, മറ്റു സോൺ-സെക്ടർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.