അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച പ്രഭാഷണത്തിൽനിന്ന്

‘അല്ലാഹുവിനെ അറിയുക’ - പ്രഭാഷണം ശ്രദ്ധേയമായി

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ സെന്റർ മാർക്കറ്റിന് സമീപമുള്ള ജുമാ മസ്ജിദിൽ വെച്ച് നടന്ന ‘അല്ലാഹുവിനെ അറിയുക’ പ്രഭാഷണം ശ്രദ്ധേയമായി.

പ്രപഞ്ച നാഥനായ സ്രഷ്ടാവിന്റെ കഴിവുകളെ യഥാവിധി മനസ്സിലാക്കി ആരാധനകൾ അർപ്പിക്കുമ്പോൾ മാത്രമാണ് ഒരു വിശ്വാസി അവന്റെ കർമ്മങ്ങളിൽ പൂർണ്ണനാവുകയുള്ളു എന്നും അതിനായി അവൻ അല്ലാഹുവിനെ ഖുർആനിന്റെയും ഹദീസിന്റെയും പിൻബലത്തോടെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ വസീം അഹ്‌മദ്‌ അൽ ഹികമി സദസ്സിനെ ഉൽബോധിപ്പിച്ചു.

പ്രഭാഷണത്തിന്റെ അടുത്ത ഭാഗം വരുന്ന നവംബർ അവസാനവാരം ഇതേ പള്ളിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനാമ യൂനിറ്റ് പ്രസിഡന്‍റ് അബ്ദു ലത്വീഫ് അലിയമ്പത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - Manama Jumma Masjid Hosts Successful Islamic Lecture on Knowing Allah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.