ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തിൽ നിന്ന്


ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ യശസ്സ് ലോകം മുഴുവൻ ഉയർത്തിയ നേതാവ്; ബഹ്‌റൈൻ ഒ.ഐ.സി.സി

 മനാമ : ഇന്ത്യയുടെ യശസ്സും, അഭിമാനവും ലോകം മുഴുവൻ ഉയർത്തിയ നേതാവ് ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ 43ാമത് രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ചേരി- ചേരാ നയങ്ങളുമായി രാജ്യം മുന്നോട്ട് പോയപ്പോളും ഇന്ത്യയുടെ അഭിമാനം ഒരു രാജ്യത്തിനും മുന്നിൽ അടിയറ വയ്ക്കാതെ ധീരമായി നയിച്ച ഇന്ദിരാ ഗാന്ധി, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയെ പോലും വെല്ലുവിളിക്കാൻ തയ്യാറായ ധീരയായ പോരാളി ആയിരുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ലോക നേതാക്കളുമായി നമ്മുടെ ഭരണാധികാരികൾക്ക് ബന്ധമുണ്ട് എന്ന കാരണത്താൽ, ആ രാജ്യങ്ങൾ കാട്ടുന്ന അക്രമങ്ങൾക്കും, അനീതിക്കും കൂട്ട് നിൽക്കുക എന്ന ഗതികേട് ആണ് നമ്മുടെ രാജ്യം നേരിടുന്നത്. ഗൾഫ് മേഖലയിലും, റഷ്യ - ഉക്രൈയിൻ യുദ്ധങ്ങളിലും മധ്യസ്ഥ ശ്രമങ്ങൾ നടത്താൻ നമുക്ക് സാധിക്കാതെ പോകുന്നത് ചേരി - ചേരാ നയങ്ങളുമായി നമുക്ക് മുന്നോട്ട് പോകാൻ സാധിക്കാത്തത് കൊണ്ട് ആണെന്നും ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്തോട്, ട്രഷറർ ലത്തീഫ് ആയംചേരി, നേതാക്കളായ രജിത് മൊട്ടപ്പാറ,രഞ്ചൻ കച്ചേരി,റംഷാദ് അയിലക്കാട്, അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്‌, മനോജ്‌ മാത്യു, ബിജുബാൽ സി കെ, ജോൺസൻ ടി തോമസ്, റോയ് മാത്യു, ബ്രയിറ്റ് രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.


Tags:    
News Summary - Indira Gandhi Remembered in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.