ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range സ്തനാർബുദ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ക്യാൻസർ കെയർ സൊസൈറ്റി, അൽ ഹിലാൽ ഹോസ്‌പിറ്റൽ എന്നിവയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രമുഖ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക തെലുഗു സ്തനാർബുദ പ്രതിരോധ ക്ലാസിനും സെൽഫ് സ്ക്രീനിങ് പരിശീന സെഷനും നേതൃത്വം നൽകി.
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ക്രിയാറ്റിനിൻ, യൂറിക് ആസിഡ് തുടങ്ങിയവയുടെ സൗജന്യ രക്തപരിശോധനകളും ഒരുക്കിയിരുന്നു. ഏരിയ പ്രസിഡൻറ് ബുഷ്റ റഹീം സ്വാഗതവും റമീന കമറുദ്ദീൻ നന്ദിയും പറഞ്ഞു. സൗദ പേരാമ്പ്ര, സോന സക്കരിയ, നസ്‌നീൻ അൽതാഫ്, നസീല ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.