തമിഴ്​നാട്​ കോൺഗ്രസിൽ വൻ അഴിച്ചുപണി

ചെ​ന്നൈ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. ശ​നി​യാ​ഴ്​​ച രാ​ത്രി എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. എ​സ്. തി​രു​നാ​വു​ക്ക​ര​സി​ന്​​ പ​ക​രം 67കാ​ര​നാ​യ കെ.​എ​സ്. അ​ഴ​ഗി​രി​യാ​ണ്​ പു​തി​യ പി.​സി.​സി പ്ര​സി​ഡ​ൻ​റ്.

മ​യൂ​ര ജ​യ​കു​മാ​ർ, കെ. ​ജ​യ​കു​മാ​ർ, എം.​കെ. വി​ഷ്​​ണു​പ്ര​സാ​ദ്, എ​ച്ച്. വ​സ​ന്ത്​​കു​മാ​ർ എ​ന്നി​വ​ർ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യി​രി​ക്കും. മു​ൻ എം.​പി​കൂ​ടി​യാ​യ കെ.​എ​സ്. അ​ഴ​ഗി​രി മു​തി​ർ​ന്ന നേ​താ​വാ​യ പി. ​ചി​ദം​ബ​ര​ത്തി​​​െൻറ അ​ടു​ത്ത അ​നു​യാ​യി​യാ​ണ്.

2009ൽ ​ക​ട​ലൂ​രി​ൽ​നി​ന്നാ​ണ്​ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടു ത​വ​ണ എം.​എ​ൽ.​എ​യാ​യി. സം​സ്​​ഥാ​ന​ത്ത്​ ഡി.​എം.​കെ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​ണ്​ കോ​ൺ​ഗ്ര​സ്. ഡി.​എം.​കെ സ​ഖ്യ​ത്തി​​​െൻറ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ കെ.​എ​സ്. അ​ഴ​ഗി​രി പ്ര​സ്​​താ​വി​ച്ചു.

Tags:    
News Summary - Will strengthen Congress in Tamilnadu, says TNCC chief Alagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.