കൽപറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് ജനവിധി േതടിയേക്കുമെന് ന റിപ്പോർട്ടുകൾക്കൊപ്പം, രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന 100 ജില്ലകളിലൊന്നാ യ വയനാടും ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന മ ണ്ഡലത്തിൽ രാഹുൽ മത്സരിക്കുേമ്പാൾ, കേരളത്തിനു പുറമെ കർണാടകയിലും തമിഴ്നാട്ടി ലും അതിെൻറ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു.
ഇന്ത്യയിൽ കോൺഗ്രസ് മുന്നണിക്ക് അനുകൂലമായ മണ്ഡലങ്ങളുടെ കണക്കെടുത്താൽ അതിൽ വയനാടിന് മുൻനിരയിൽ സ്ഥാനമുണ്ടെന്നതു തന്നെയാണ് സാധ്യതകളുടെ ഹെയർപിൻ വളവുകൾ താണ്ടി രാഹുലിെൻറ പേര് ചുരത്തിനുമുകളിൽ അലയടിക്കാൻ വഴിയൊരുക്കിയത്.
2008ൽ രൂപവത്കൃതമായശേഷം രണ്ടുതവണയും യു.ഡി.എഫിനെ പുണർന്ന മണ്ഡലമാണിത്. വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോക്സഭ മണ്ഡലം. ഇൗ മണ്ഡലങ്ങൾ മുഴുവൻ അടിസ്ഥാനപരമായി യു.ഡി.എഫിന് വളക്കൂറുള്ളവ.
മലമുകളിലും മലയോരങ്ങളിലുമായി ചെറുകിട കർഷകരും തോട്ടം തൊഴിലാളികളും ആദിവാസികളുമൊക്കെ തിങ്ങിത്താമസിക്കുന്ന മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടർമാർ നിർണായക ഘടകം. 2009ൽ കോൺഗ്രസ് നേതാവ് എം.െഎ. ഷാനവാസ് എൽ.ഡി.എഫിലെ എം. റഹ്മത്തുല്ലയെ 1,53,439 വോട്ടുകൾക്ക് തോൽപിച്ചാണ് ആദ്യവിജയം ഗംഭീരമാക്കിയത്.
2014ൽ ചുരത്തിനു മുകളിൽ ഷാനവാസ് വിരുദ്ധവികാരം ശക്തമായിട്ടും മലപ്പുറത്തെ മണ്ഡലങ്ങൾ അകമഴിഞ്ഞ് കൂടെനിന്നേപ്പാൾ 20,870 വോട്ടുകൾക്ക് വിജയം യു.ഡി.എഫിനും ഷാനവാസിനുമൊപ്പം തന്നെയായിരുന്നു.
ഇക്കുറി പക്ഷേ, വയനാട് ജില്ലയിലും കാറ്റ് അനുകൂലമാണ് യു.ഡി.എഫിന്. ചുരത്തിനു താഴെയുള്ള മണ്ഡലങ്ങളിെല മേധാവിത്വവും ചേരുേമ്പാൾ ഉജ്ജ്വല വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വിജയത്തിെൻറ വിഭ്രമിപ്പിക്കുന്ന ഇൗ കണക്കുകൾ നിരത്തിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വയനാടിനെ രാഹുലിന് പരിചയെപ്പടുത്തിയതും.
മണ്ഡലത്തിനായി ‘ഗ്രൂപ് പോര്’ മൂത്തതിെൻറ കാരണം ഇൗ അനുകൂല ഘടകങ്ങളാണ്. കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന് ചില കോൺഗ്രസ് നേതാക്കളെക്കൊണ്ട് പറയിപ്പിച്ചതും അതുതന്നെ. കോൺഗ്രസിനെക്കാൾ, കോൺഗ്രസുകാർക്കുപോലും വിശ്വാസമുള്ള മുസ്ലിം ലീഗിെൻറ മണ്ഡലത്തിലെ ശക്തിയും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.