മധ്യപ്രദേശിൽ ബി.എസ്.പി സ്ഥാനാർഥിയായി വ്യാപം അഴിമതിയുടെ സൂത്രധാരൻ
ഭോപാൽ: വ്യാപം അഴിമതിയുടെ സൂത്രധാരൻ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. വ്യാപം അഴിമതിയിലെ പ്രധാന പ്രതിയായ ഡോ. ജഗദീഷ് സാഗറാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബഹുജൻ സമാജ് പാർട്ടിയുടെ ടിക്കറ്റിലാണ് സാഗർ തെരഞ്ഞടുപ്പിനിറങ്ങുന്നത്. മധ്യപ്രദേശിൽ സർക്കാർ േജാലിക്കായുള്ള പരീക്ഷാ ബോർഡാണ് വ്യാപം. സർക്കാർ ജോലി നേടുന്നതിനായി കൈക്കൂലി വാങ്ങി നടത്തിയ അഴിമതിയാണ് വ്യാപം അഴിമതി. മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ അഴിമതിയായിരുന്നു ഇത്.
നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വലുതും ചെറുതുമായി 31 പുരയിടങ്ങൾ സ്വന്തമായുണ്ടെന്ന് ജഗദീഷ് സാഗർ വെളിപ്പെടുത്തിയിട്ടുണ്ട്. 1.82 കോടിയുടെ ജംഗമവസ്തുക്കളും 3.78 കോടിയുടെ സ്ഥാവര വസ്തുക്കളുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, ഭാര്യ സുനിതാ സാഗറിന് 39.29 ലക്ഷത്തിെൻറ ജംഗമ വസ്തുക്കളും 1.30 കോടിയുടെ സ്ഥാവര വസ്തുക്കളുമാണുള്ളത്.
നേരത്തെ, വ്യാപം അഴിമിതയുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോൾ സാഗറിെൻറയും ഭാര്യയുെടയും 18 കോടതിയുടെ സ്വത്ത് വകകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.