മലപ്പുറം: വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും പയറ്റുന്നത് ബഹുമുഖ തന്ത്രം. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകളിൽ ഇരകൾക്ക് നൽകിയ പിന്തുണയും ന്യൂനപക്ഷ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളുമാണ് മുന്നണികൾ വോട്ടർമാരോട് വിശദീകരിക്കുന്നത്. ദേശീയതലത്തിൽ വൻ കോലാഹലമുണ്ടാക്കിയ മുഹമ്മദ് അഖ്ലാഖ്, പെഹ്ലുഖാൻ, ജുനൈദ് ഖാൻ എന്നിവരുടെ കൊലകൾ കുടുംബയോഗങ്ങളിൽ സജീവ ചർച്ചയാണ്.
െട്രയിൻ യാത്രക്കിടെ ഗോരക്ഷവാദികൾ കുത്തിക്കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദ് ഖാെൻറ കുടുംബത്തിന് സാന്ത്വനവുമായി എത്തിയത് ഇടതു നേതാക്കളും കേരള സർക്കാറുമാണെന്ന് എൽ.ഡി.എഫ് പറയുന്നു. ജുനൈദിെൻറയും പെഹ്ലുഖാെൻറയും കുടുംബത്തിന് സി.പി.എമ്മും കിസാൻ സഭയും സാമ്പത്തിക, നിയമ സഹായം നൽകിയതായും ഇടതു നേതാക്കൾ വിശദീകരിക്കുന്നു. ആൾകൂട്ട കൊലകൾക്കെതിരെ പാർലമെൻറിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധമുയർത്തിയത് കോൺഗ്രസും മുസ്ലിം ലീഗുമാണെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ജുനൈദ് ഖാെൻറ കുടുംബത്തിന് സാന്ത്വനവും സഹായവും നൽകിയത് ലീഗ് നേതൃത്വമാണ്.
ജുനൈദിെൻറ മാതാവും സഹോദരനും പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിക്കുകയും നന്ദി അറിയിക്കുകയും ചെയ്തതായി ലീഗ് നേതാക്കൾ പറയുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുത്വ ഭീകരതക്കെതിരെ വാചാലരാകുന്ന സി.പി.എം നേതൃത്വം, കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുണ്ടായ ആർ.എസ്.എസ് ആക്രമണങ്ങളിൽ ദുരൂഹമായ മൗനത്തിലാണ്, പിണറായി സർക്കാറിെൻറ പൊലീസ് നയം ന്യൂനപക്ഷ വിരുദ്ധമാണെന്നും ലീഗ് ആരോപിക്കുന്നു.
ഷാർജ സുൽത്താെൻറ കേരള സന്ദർശനത്തോടെ തടവുകാരെ മോചിപ്പിക്കാനെടുത്ത തീരുമാനവും മുഖ്യമന്ത്രി പിണറായി ഇതിനായി നടത്തിയ ഇടപെടലും വോട്ടാക്കി മാറ്റാൻ എൽ.ഡി.എഫ് ശ്രമിക്കുന്നുണ്ട്. ഷാർജ സുൽത്താന് സർക്കാർ നൽകിയ ഉൗഷ്മള വരവേൽപ്പും സുൽത്താൻ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതികളും ഇടതുപക്ഷം പ്രചാരണായുധമാക്കുന്നു. യു.ഇ.എ മലയാളി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾ താൽപര്യമെടുത്തതുകൊണ്ടുകൂടിയാണ് സുൽത്താെൻറ സന്ദർശനം വിജയകരമായതെന്നും ഇതിെൻറ നേട്ടം പിണറായിക്കുമാത്രം അവകാശപ്പെട്ടതല്ലെന്നും ലീഗ് കേന്ദ്രങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.