തിരുവനന്തപുരം: ലോക്സഭയിൽ പരമാവധി സീറ്റ് പിടിക്കാൻ ഇടത്-വലത് മുന്നണികൾ പ തിനെട്ടടവും പുറത്തെടുക്കുന്ന വമ്പൻ പോരാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. ദേശീ യ തലത്തിൽ പിടിച്ചു നിൽക്കാൻ ഇടതുമുന്നണിക്കും ഭരണം പിടിക്കാൻ കോൺഗ്രസിെൻറ നേതൃത ്വത്തിൽ യു.ഡി.എഫിനും കേരളത്തിൽ പരമാവധി സീറ്റ് നേടിയേ മതിയാകൂ. അക്കൗണ്ട് തുറന്ന് മ ാനം കാക്കാൻ ബി.ജെ.പിക്കും. ഏപ്രിൽ 23ന് പോളിങ് ബൂത്തിലേക്ക് നീങ്ങുേമ്പാൾ എങ്ങനെയും വിജയിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാറിനും നിർണായകമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ പ്രതീക്ഷകൾ ഇൗ ഫലം ആശ്രയിച്ചായിരിക്കും.
ദേശീയ സാഹചര്യങ്ങൾക്ക് പുറമേ, പ്രളയം മുതൽ ശബരിമല വരെ നിരവധി വിഷയങ്ങളാണ് ചർച്ചയാകുക. കർഷക ആത്മഹത്യ, പള്ളിതർക്കം അടക്കമുള്ളവയും ചർച്ചയാകും. ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും കടുത്ത മത്സരത്തിന് വഴിതുറക്കുന്നതാണ് ഇടതു മുന്നണി സ്ഥാനാർഥിപ്പട്ടിക. അതിനെ വെല്ലുന്ന പട്ടിക ഇറക്കാനാണ് യു.ഡി.എഫ് ശ്രമം. പ്രചാരണ രംഗം ഉണർന്നു കഴിഞ്ഞു. ചുവരെഴുത്തുകളും പോസ്റ്ററുകളും നിറഞ്ഞുതുടങ്ങി. പ്രഖ്യാപിച്ച സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. മണ്ഡലം കൺവെൻഷനുകൾ ഉടൻ നടക്കും. പതിവുപോലെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരു ചുവട് മുന്നിലെത്തി. ആറ് എം.എൽ.എമാരെയും രണ്ട് സി.പി.എം ജില്ലാ സെക്രട്ടറിമാരെയും അണിനിരത്തിയാണ് മുന്നണി അങ്കം കുറിച്ചിരിക്കുന്നത്. സീറ്റ് കിട്ടാത്ത പരിഭവം ജനതാദളിനും എൽ.ജെ.ഡിക്കുമുണ്ട്. ഭരണ നേട്ടത്തിെൻറ മികവിൽ വിജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് മുന്നണി.
ഇവിടെ പരാജയപ്പെട്ടാൽ ദേശീയതലത്തിൽ അവരുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് സർവ അടവും പയറ്റുകയാണ് സി.പി.എമ്മും സി.പി.െഎയും. മൂന്നാം വർഷ ആഘോഷത്തിന് പകരം 1000 ദിവസ ആഘോഷം സംഘടിപ്പിച്ച് 1000 പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു.യു.ഡി.എഫിൽ സീറ്റ് വിഭജനം തട്ടിമുട്ടി നടെന്നങ്കിലും മുസ്ലിം ലീഗ് ഒഴികെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
16 സീറ്റിലായിരിക്കും കോൺഗ്രസ് മൽസരിക്കുക, ഒരോ സീറ്റ് വീതം മാണിക്കും ആർ.എസ്.പിക്കും നൽകും. ഇടതു മുന്നണി പട്ടികയുടെ തിളക്കത്തിെൻറ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളെ രംഗത്തിറക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ബി.ജെ.പി വമ്പൻ പോരാട്ടത്തിെൻറ സൂചന നൽകിയാണ് കുമ്മനം രാജശേഖരനെ ഇറക്കിയത്. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം വന്ന ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്. ശബരിമല അടക്കം ഗുണം ചെയ്യുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.