കർണാടകയുടെ പഞ്ചസാര കിണ്ണം ആർക്ക് മധുരിക്കും‍‍‍?

താമര ചിഹ്നമേന്തിയ ബി.ജെ.പിക്കാരനും കൈപത്തി ചിഹ്നവുമായി കോൺഗ്രസുകാരനും തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂ ർവകാഴ്ച. ഒരേ പ്രചാരണ റാലിയിൽ ഇരുകൂട്ടരുടെയും കൊടികൾ പാറിപറക്കുന്നു. ചിരവൈരികളായ കോൺഗ്രസുകാരും ബി.ജെ.പിക്കാ രും ഒന്നിക്കുന്ന ഈ തെരഞ്ഞെടുപ്പ് ചിത്രം കർണാടകയുടെ പഞ്ചസാര കിണ്ണമായ മാണ്ഡ്യയിൽ നിന്നാണ്. കോൺഗ്രസ്-ജെ.ഡി.എസ് സ ഖ്യസ്ഥാനാർഥി നിഖിൽ ഗൗഡക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി നടി സുമലത അംബരീഷ് മത്സരിക്കുന്ന മാണ്ഡ്യയിൽ ദിവസം ചെല ്ലുംതോറും ആവേശം അടിമുടി കത്തിക്കയറുകയാണ്. ഇതോടെ മത്സര ഫലവും പ്രവചനാതീതം.

നട്ടുച്ച സമയം, താരപോരാട്ടം നടക ്കുന്ന മാണ്ഡ്യയിൽ സുമലതക്കായി ബാപ്പുരായനകൊപ്പാളിൽ പ്രചാരണത്തിനെത്തുകയാണ് കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ കേര ളത്തിലും ജനപ്രിയനായ കന്നട സൂപ്പർ സ്റ്റാർ യാഷ്. സുമലതയെ പിന്തുണക്കുന്ന ബി.ജെ.പി പ്രവർത്തകർക്കൊപ്പം അംബിയണ്ണന െ (നടൻ അംബരീഷ്) സ്നേഹിക്കുന്ന കോൺഗ്രസുകാരും സുമലതക്ക് പിന്തുണയുമായി യാഷി​​​​െൻറ റാലിയിൽ പങ്കെടുക്കാനെത്തിയ ിട്ടുണ്ട്. കോൺഗ്രസി​​​​െൻറ ഷാൾ അണിഞ്ഞ്, സുമലതയുടെ ചിഹ്നമായ വാദ്യോപകരണമായ കൊമ്പ് വിളിച്ച്, മുദ്രാവാക്യം മുഴക്കി അവർ നടന്നു നീങ്ങുകയാണ്.


നിഖിൽ ഗൗഡയെ പിന്തുണക്കണമെന്ന നേതൃത്വത്തി​​​​െൻറ കർശന നിർേദശവും മറികടന്നാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇപ്പോഴും സുമലതക്കായി പ്രചാരണം കൊഴുപ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പതാകയുമേന്തി മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കാനും അവർക്ക് മടിയില്ല. സുമലതക്കായി പ്രചാരണത്തിനിറങ്ങിയ ആറു പ്രാദേശിക േകാൺഗ്രസ് നേതാക്കളെ നേരത്തെ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. യാഷി​​​​െൻറ പ്രചാരണം ഒരുഭാഗത്ത് നടക്കുമ്പോൾ മദ്ദൂരിലെ വിവിധ ഗ്രാമങ്ങളിൽ വോട്ടു തേടുകയായിരുന്നു നടി സുമലത.

ബി.ജെ.പി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണെങ്കിലും അവരുടെ വാഹനത്തിന് മുന്നിലും പിന്നിലുമെല്ലാം കോൺഗ്രസ് കൊടികളാണ് പാറിപറക്കുന്നത്. ഒപ്പം അങ്ങിങ്ങായി ബി.ജെ.പിയുടെ കൊടികളും കാണാം. സ്വതന്ത്ര സ്ഥാനാർഥിയാണെങ്കിലും മാണ്ഡ്യയിലെ പ്രവർത്തകർക്ക് താൻ കോൺഗ്രസ് സ്ഥാനാർഥിയാണെന്നാണ് സുമലതയുടെ പക്ഷം. പ്രചാരണത്തിനിടെ കോൺഗ്രസ് കൊടി ഉപയോഗിക്കുന്നതിനെതിരെ മാണ്ഡ്യയിലെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും ഒരു വിഭാഗം പ്രവർത്തകർക്ക് കുലുക്കമില്ല. തങ്ങളുടെ പ്രിയനേതാവായ അംബരീഷി​​​​െൻറ ഭാര്യ സുമലതക്കൊപ്പമാണ് തങ്ങളെന്നാണ് അവരുടെ ഉറച്ചനിലപാട്. തുറന്ന വാഹനത്തിൽ രാവിലെ മുതൽ ആരംഭിക്കുന്ന സുമലതയുടെ പ്രചാരണത്തിലുടനീളം ഈ പിന്തുണ കാണാം.

ഗ്രാമങ്ങളിലെ സ്ത്രീകൾ ആരതിയുഴിഞ്ഞും മഞ്ഞപൂക്കൾ വാരിവിതറിയുമാണ് സുമലതയെ വരവേൽക്കുന്നത്. തെരഞ്ഞെടുപ്പ് ചിഹ്നവും പേരും ക്രമനമ്പറും വ്യക്തമായി പറഞ്ഞും ദേവഗൗഡ കുടുംബത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുമാണ് സുമലതയുടെ പ്രചാരണം. പുറത്തുനിന്നും ഇവിടെ മത്സരിക്കാനെത്തിയത് താനല്ലെന്നും നിഖിൽ ഗൗഡയാണെന്നുമാണ് സുമലത വ്യക്തമാക്കുന്നത്. ഹാസനും മാണ്ഡ്യയിലും തമ്മിലുള്ള മത്സരമാണിത്. ഇവിടെയുള്ള എല്ലാവർക്കും തന്നെ അറിയാം. ദേവഗൗഡ കുടുംബ നിഖിലിനെ ഹാസനിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. തനിക്കെതിരെ മൂന്നു വിമത സ്ഥാനാർഥികളെ നിർത്തിയത് ജെ.ഡി.എസി​​​​െൻറ രാഷ്ട്രീയ പാപ്പരത്തമാണെന്നും ജനങ്ങൾ തന്നോടൊപ്പമാണെന്നും സുമലത ‘മാധ്യമ'ത്തോട് പറഞ്ഞു.

സഖ്യം പേരിൽ മാത്രം, ഒറ്റക്ക് പോര് നയിച്ച് നിഖിൽ ഗൗഡ
ദേവഗൗഡ കുടുംബത്തിലെ ഇളമുറക്കാരാനായ നിഖിൽ ഗൗഡ മാണ്ഡ്യയിൽ ഒറ്റക്കാണ് പോരാട്ടം നയിക്കുന്നത്. കോൺഗ്രസുമായി സഖ്യമുണ്ടെങ്കിലും ജെ.ഡി.എസ് പ്രവർത്തകർ മാത്രമാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖിൽ ഗൗഡക്കായി പ്രചാരണത്തിനെത്തുന്നത്. കർഷകരുടെയും സ്ത്രീകളുടെയും മനസറിഞ്ഞ് അവരോട് സംസാരിച്ചു കൊണ്ടാണ് മാണ്ഡ്യയിലെ മേലുകോട്ടെയിലെ വിവിധ പ്രദേശങ്ങളിൽ നിഖിലി​​​​െൻറ മാരത്തോൺ പ്രചാരണം. പ്രധാന റോഡുകളിൽ കാരവന് മുകളിൽ നിന്നും കൈവിശീ വോട്ടുതേടുന്നു.

ഇടവഴികളിൽ പ്രവർത്തകർക്കൊപ്പം ബൈക്കിൽ. പിന്നെ കാൽനടയായി വീടുകളിൽ കയറിയിറങ്ങി പ്രചാരണം. ഒരോ കവലയിലും നിഖിലിനെ കാണാനും ഫോട്ടോയെടുക്കാനുമുള്ള തിരക്ക്. മന്ത്രി സി.എസ്. പുട്ടരാജുവാണ് നിഖിലിനെ മുന്നിൽ നിന്നും നയിക്കുന്നത്. വെറുതെ വന്ന് മുഖം കാണിച്ച് വോട്ടു ചോദിച്ചു പോവുകയല്ല നിഖിൽ. താൻ മണ്ഡലത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഒരോരുത്തരോടും പറയുന്നു.

മാധ്യമങ്ങളിൽ കാണുന്നതല്ല മാണ്ഡ്യയെന്ന്, ഈ ജനപിന്തുണ കണ്ടാൽ മനസിലാകുമെന്നാണ് നിഖിൽ വ്യക്തമാക്കിയത്. ഇവിടെ ജെ.ഡി.എസ് മാത്രമാണുള്ളത്. ജനങ്ങൾ ജെ.ഡി.എസിനെ സ്വീകരിച്ചു കഴിഞ്ഞു. അതിനാൽ സുമലതയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നിഖിൽ പറഞ്ഞു. മാണ്ഡ്യയിലെ വിമത നേതാക്കളെ അനുനയിപ്പിക്കാനായി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. മാണ്ഡ്യയിൽ നിഖിലിനായി കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിൽ മൈസൂരു-കുടക് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിജയശങ്കറിനായി പ്രചാരണത്തിനിറങ്ങില്ലെന്ന നിലപാടിലാണ് ജെ.ഡി.എസ് പ്രവർത്തകർ.

മാണ്ഡ്യയിൽ നിഖിൽ പരാജയപ്പെട്ടാൽ പഴി കോൺഗ്രസിനായിരിക്കുമെന്നുറപ്പാണ്. അതോടെ സഖ്യം പിരിഞ്ഞ് സർക്കാർ തന്നെ താഴെ വീഴാനുള്ള സാധ്യതയും തള്ളികളയനാകില്ല. സഖ്യസർക്കാരി​​​​െൻറ ഭാവി നിർണയിക്കുന്ന മണ്ഡലമായ കരിമ്പ് കർഷകരുടെ നാടായ മാണ്ഡ്യ ആർക്ക് മധുരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

Tags:    
News Summary - Sumathala Karnataka Mandya Nikhil Gowda -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.