Posted On
date_range Updated On
date_range മോഹൻലാലുമായി ചർച്ച നടത്തിയില്ലെന്ന് ശ്രീധരൻ പിള്ള
കൊച്ചി: നടൻ മോഹൻലാലുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ലാൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മോഹൻലാൽ മാത്രമല്ല, മറ്റുപലരും ഒപ്പമുണ്ടാകണമെന്ന താൽപര്യമുണ്ട്.
മോഹൻലാൽ പിതാവിെൻറ പേരിൽ ആരംഭിച്ച ട്രസ്റ്റ് സേവാഭാരതിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറായത് അംഗീകാരമായി കാണുന്നു. ബി.ജെ.പിയോട് അടുക്കാൻ താൽപര്യമുള്ള നിരവധിപേർ കോൺഗ്രസ് ഉൾപ്പെടെ പാർട്ടികളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.