ന്യൂഡൽഹി: അപ്രതീക്ഷിതമായി കോൺഗ്രസ് അധ്യക്ഷ പദവി വീണ്ടും സോണിയ ഗാന്ധിയുടെ ചുമലിലേ ക്ക്. ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതിയിൽ തുടർന്നും പദവി വഹിക്കാൻ പറ്റില്ലെന്ന ന ിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നപ്പോൾ നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാളെ ക ണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എവിടെയും എത്തിയില്ല.
ഈ പശ്ചാത്തലത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ േസാണിയ നിർബന്ധിതയായത്. അനാരോഗ്യം മൂലമാണ് സോണിയ തെൻറ പിൻഗാമിയായി നേരത്തെ രാഹുലിനെ വാഴിച്ചത്.
എന്നാൽ, വീണ്ടും ആ പദവി ഏറ്റെടുക്കുന്നതാകട്ടെ, പിളർപ്പ് അടക്കമുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ കൂടിയാണ്. ഇത് കൊഴിഞ്ഞുപോക്ക് തടയാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇടക്കാല ക്രമീകരണം എന്നനിലയിലാണ് സോണിയയുടെ തിരിച്ചു വരവ്.
നേരത്തേ 19 വർഷം സോണിയ പ്രസിഡൻറായിരുന്നു. പാർട്ടിയുടെ ഭാവി എന്ന വലിയ സമസ്യക്കു മുന്നിലാണ് സോണിയ പദവി വീണ്ടും ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.