തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി നേരിട്ട് മത്സരിക്കുമെന്ന അഭ്യൂഹവും പശ്ചിമബംഗാളി ലെ സീറ്റ് നീക്കുപോക്ക് ശ്രമവും കോൺഗ്രസ് തള്ളിയത് സി.പി.എമ്മിനുള്ളിൽ യെച്ചൂരിയുടെ നില ദുർബലമാക്കും. കോ ൺഗ്രസ് ബന്ധത്തെച്ചൊല്ലി ഹൈദരാബാദ് പാർട്ടി കോൺഗ്രസ് വരെ നീണ്ട തർക്കങ്ങളുടെ പോസ്റ്റ്മോർട്ടത്തിലേക് ക് നയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വ പ്രശ്നം.
ഒരു ബൂർഷ്വാ ഭൂപ്രഭു പാർട്ടിയായാണ് കോൺഗ്രസിനെ വിലയിരുത്തുന്നതെങ്കിലും ഒരു ദശകത്തോളമാണ് അവർ സി.പി.എമ്മിെൻറ സമാധാനം കെടുത്തിയത്. ഒന്ന ാം യു.പി.എ സർക്കാറിന് പുറത്തുനിന്ന് നൽകിയ പിന്തുണ അമേരിക്കയുമായുള്ള ആണവ കരാറിെൻറ പേരിൽ 2008 ജൂലൈയിൽ സി.പി. എം പിൻവലിച്ചതു മുതൽ ആരംഭിച്ച തർക്കം പി.ബിയെയും കേന്ദ്ര കമ്മിറ്റിയെയും രണ്ട് തട്ടിലാക്കുന്നതിലേക്കെത്തി.
മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ നേതൃത്വത്തിൽ പിന്തുണ പിൻവലിച്ചതിനെതിരായിരുന്നു ബംഗാൾ ഘടകവും സീതാറാം യെച്ചൂരിയും. ബംഗാളിലെ ഇടതുസർക്കാറിെൻറ 34 വർഷ ഭരണത്തിെൻറ അന്ത്യത്തിലേക്ക് നയിച്ചത് ഇതാണെന്നായിരുന്നു സംസ്ഥാന ഘടക വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വത്തിെൻറ വിലക്ക് ലംഘിച്ച് അനൗദ്യോഗികമായി ബംഗാൾ ഘടകം കോൺഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കിയതിലേക്കും സി.സിയുടെ ശാസനയിലേക്കും ‘കോൺഗ്രസ് പ്രശ്നം’ നയിച്ചു.
പാർട്ടി കോൺഗ്രസിന് മുന്നോടിയായ സി.സി കരട് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് സമീപനത്തെച്ചൊല്ലി രൂക്ഷമായ തർക്കം ബംഗാൾ, കേരള ഘടകവും യെച്ചൂരി-കാരാട്ട് വിഭാഗവും തമ്മിലുണ്ടായി. ഭൂരിപക്ഷ ബലത്തിൽ കാരാട്ട് വിഭാഗം കോൺഗ്രസ് ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ആകരുതെന്ന നിലപാട് എടുപ്പിച്ചു. പക്ഷേ, 2018 ഏപ്രിലിലെ പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗം പ്രതിനിധികളും സംസ്ഥാന ഘടകങ്ങളും ഇത് തള്ളി. പകരം ‘കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുത്’ എന്ന് നിലപാട് മയപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെട്ട മതനിരപേക്ഷ, ജനാധിപത്യ പാർട്ടികളുമായുള്ള നീക്കുപോക്കിന് യെച്ചൂരി പക്ഷത്തിന് സാധ്യത തുറന്നിട്ടത് ഇതാണ്. തെരഞ്ഞെടുപ്പിൽ ബംഗാളിൽ 2014ൽ കോൺഗ്രസ്, സി.പി.എം വിജയിച്ച ആറ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്ന നീക്കുപോക്കിലേക്ക് കേന്ദ്ര കമ്മിറ്റി എത്തി. പക്ഷേ, അത് തള്ളി ബംഗാളിൽ കോൺഗ്രസ് ചതുഷ്കോണ മത്സരത്തിലേക്ക് സി.പി.എമ്മിനെ വലിച്ചിട്ടു.
ആഗോളീകരണം, നവ ഉദാരവത്കരണ നയത്തിൽ പുനരാലോചന നടത്താത്ത കോൺഗ്രസിനോടുള്ള മൃദുസമീപനം തെറ്റെന്ന കാരാട്ട്, കേരള ഘടക നിലപാട് ശരിയായെന്ന് തെളിയിക്കുന്നതാണ് സംഭവങ്ങളെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായി. കാരാട്ട് പക്ഷം ശക്തമായി വാദം ഉന്നയിക്കുന്നതോടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർലമെൻററി രാഷ്ട്രീയത്തിൽ ‘ക്രൈസിസ് മാനേജർ’ എന്ന യെച്ചൂരിയുടെ റോളും അടഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.