Posted On
date_range Updated On
date_range ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി ഷാഫി പറമ്പിലിനെ നിയോഗിച്ചു. ജെബി മത്തേറാണ് സെക്രട്ടറി. പോഷക സംഘടനകളുടെ ചുമതലയുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അംഗീകരിച്ച ഭാരവാഹികളുടെ പട്ടിക എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് പുറത്തിറക്കിയത്. പുതുതായി നിയോഗിച്ച ആറ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് ഷാഫി പറമ്പില്‍. ഹരീഷ് പവാര്‍-മഹാരാഷ്ട്ര, ഇന്ദ്രാണി മിശ്ര-പശ്ചിമ ബംഗാള്‍, കേശവ്ചന്ദ് യാദവ്-യു.പി, മനീഷ് താക്കൂര്‍-ഹിമാചല്‍ പ്രദേശ്, ബി.വി. ശ്രീനിവാസ്-കര്‍ണാടക എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. ജെബി മത്തേര്ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 32 സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.