മുംബൈ: ബി.ജെ.പി അജിത് പവാറിനെ റാഞ്ചിയത് അഴിമതി കേസുകള്‍ കാട്ടിയെന്ന് ആരോപണം. 25,000 കോ ടിയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി, 70,000 കോടിയുടെ ജലസേചന അഴിമതി എന്നീ കേസുകള ് അജിത് പവാറിനെതിരെയുണ്ട്. ജലസേചന അഴിമതി കേസില്‍ മുംബൈ പൊലീസിെൻറ അഴിമതി വിരു ദ്ധ സെല്ലും സഹകരണ ബാങ്ക് അഴിമതി കേസില്‍ മുംബൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തിട്ടുണ്ട്. രണ്ടിലും അജിത് പ്രതിയാണ്.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം ശരദ് പവാറും അജിത് പവാറും ഉൾപ്പെടെ 70 പേര്‍ക്കെതിരെ കേസെടുത്തത്. പൊലീസ് കേസില്‍ പ്രതിയല്ലാത്ത പവാറിനെതിരെ ഇ.ഡി കേസെടുത്തത് വിവാദമാവുകയും അങ്ങോട്ടുചെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ പവാര്‍ ഒരുങ്ങുകയും ചെയ്തതോടെ ഇ.ഡി പിന്മാറുകയായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയ നേട്ടവുമായി.
ഇ.ഡി കേസ് കാണിച്ച് അജിത്തിനെ ബി.ജെ.പി ബ്ലാക്ക്മെയില്‍ ചെയ്തതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. ഇ.ഡി നടപടി ഭയന്നാണോ അജിത് പവാറിെൻറ അപ്രതീക്ഷിത നീക്കമെന്ന് പവാറും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അജിത് പവാറും പിന്നീട് മറ്റൊരു എന്‍.സി.പി നേതാവ് സുനില്‍ തട്കരെയും ജലസേചന മന്ത്രിമാരായിരിക്കേ 70,000 കോടിയുടെ അഴിമതി നടത്തിയതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.