കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും പത്തനംതിട്ട സംസ്ഥാനമാകെ ചർച്ചയായിരുന്നു. ആറന്മുള വിമാനത്താവള ത്തിെൻറ പേരിലായിരുന്നു അത്. ഇപ്പോൾ ശബരിമല യുവതി പ്രവേശനം സൃഷ്ടിച്ച വിവാദങ്ങളുടെ ഇൗറ്റില്ലമായതോടെ പത്തനംതിട്ട ദേശീയ ശ്രദ്ധയിലെത്തിയ മണ്ഡലമായിട്ടുണ്ട്. പ്രളയം വിതച്ച കൊടും നാശത്തിൽനിന്നാണ് ശബരിമല വിവാദങ്ങളുടെ തട്ടകത്തിലേക്ക് ഇവിടത്തുകാർക്ക് കയറേണ്ടി വരുന്നത്.
10 വർഷത്തെ പ്രായമേ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിനുള്ളൂ. അതിനു മുമ്പ് അടൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലായി നെടുകെ വിഭജിക്കപ്പെട്ട നിലയിലായിരുന്നു. പുതിയ മണ്ഡലം നിലവിൽ വന്നശേഷം 2009ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിൽ വിജയം യു.ഡി.എഫിനായിരുന്നു. യു.ഡി.എഫിെൻറ ഉറച്ച കോട്ടയായാണ് പത്തനംതിട്ട അറിയപ്പെട്ടിരുന്നത്. വിവാദങ്ങളുടെ താവളമായതോടെ കോട്ടയിൽ വിള്ളൽ വീണ നിലയിലാണ്. മൂന്ന് എം.എൽ.എമാർ യു.ഡി.എഫിനും നാലുപേർ എൽ.ഡി.എഫിനുമാണ്. 2009ൽ കോൺഗ്രസിലെ ആേൻറാ ആൻറണിയുടെ ഭൂരിപക്ഷം 1,11,206 ആയിരുന്നു. 2014 ആയപ്പോൾ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. നിയമസഭ തെരെഞ്ഞടുപ്പുകളിൽ ബഹുഭൂരിഭാഗം സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുന്ന നിലയുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയും മാറി.
വരെട്ട സ്ഥാനാർഥികൾ
മണ്ഡല പുനർനിർണയം വന്നപ്പോൾ രണ്ടു നിയമസഭ മണ്ഡലങ്ങളാണ് ഇല്ലാതായത്. കല്ലൂപ്പാറയും പത്തനംതിട്ടയും. ഉള്ളതുകൊണ്ട് ഒാണം പോലെ എന്ന മട്ടിൽ ഇവിടത്തുകാർ അതുമായി പൊരുത്തെപ്പട്ടു.
പത്തനംതിട്ട ജില്ലയിൽ അവശേഷിച്ച അഞ്ചു മണ്ഡലങ്ങളായ റാന്നി, കോന്നി, അടൂർ, തിരുവല്ല, ആറന്മുള എന്നിവയും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവയും ഉൾപ്പെടെ ഏഴു നിയമസഭ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. ഇവയിൽ അടൂർ, തിരുവല്ല, റാന്നി എന്നിവക്ക് ഇടത്തോട്ടു ചായുന്ന ശീലമുണ്ട്. ആറന്മുളക്ക് ആടിക്കളിക്കുന്ന ശീലമാണ്. കാഞ്ഞിരപ്പള്ളി യു.ഡി.എഫിെൻറ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. പൂഞ്ഞാർ പി.സി. ജോർജിെൻറ തട്ടകമാണ്. തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കാവുേമ്പാൾ എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാർ യു.ഡി.എഫിനോടാണ് കൂടുതൽ കൂറ് കാട്ടാറുള്ളത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് ആറന്മുള, അടൂർ, റാന്നി, തിരുവല്ല എന്നിവ എൽ.ഡി.എഫ് നേടിയത്. രാഷ്ട്രീയത്തെക്കാളുപരി ആളും തരവുമായിരുന്നു ആ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മനസ്സിെൻറ അംഗീകാരം രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം. അന്നു തുടങ്ങിെവച്ച ശീലം ഇപ്പോഴും തുടരുന്നതായാണ് സൂചന. അതിനാൽ ആകാംക്ഷയോടെ പത്തനംതിട്ടക്കാർ കാത്തിരിക്കുകയാണ് സ്ഥാനാർഥികളാരെന്നറിയാൻ. മൂന്നു മുന്നണികളിലും പല പേരുകളും പറഞ്ഞു കേൾക്കുന്നു. തീർച്ചപ്പെട്ടുകിട്ടിയാലേ ഇവിടത്തുകാർ വോട്ടിെൻറ കാര്യത്തിൽ തീരുമാനമെടുക്കൂ.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറന്മുള വിമാനത്താവളവിരുദ്ധ സമരം മുറുകിയപ്പോൾ, സമരമുന്നണിയിൽ നിന്ന ഏക കോൺഗ്രസുകാരനും എ.െഎ.സി.സി അംഗവുമായ പീലിപ്പോസ് തോമസ് കളംമാറി ഇടതു സ്വതന്ത്രനായി ലോക്സഭയിലേക്ക് മത്സരിച്ചു. അന്ന് സമരം നയിച്ച ഇടതുപക്ഷവും ബി.ജെ.പിയും വൻ പ്രചാരണം നടത്തിയെങ്കിലും വിമാനത്താവളത്തിനു വേണ്ടി നിലയുറപ്പിച്ച ആേൻറാ ആൻറണിതന്നെ ജയിച്ചുകയറി. അന്ന് ബി.െജ.പി സ്ഥാനാർഥിയായി അൽഫോൺസ് കണ്ണന്താനം വരുമെന്ന് പറയപ്പെട്ടിരുന്നു. പിന്നീടത് മാറി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ വന്നത് എം.ടി രമേശായിരുന്നു. കണ്ണന്താനം ഇറങ്ങിയിരുെന്നങ്കിൽ ആേൻറാക്ക് തട്ടുകേടാകുമെന്ന് കണ്ട് പി.ജെ. കുര്യൻ നടത്തിയ നീക്കത്തിലൂടെ കണ്ണന്താനത്തെ ഒഴിവാക്കാൻ ബി.ജെ.പി നിർബന്ധിതരായെന്നാണ് ആരോപണം. ഇതിനുള്ള ഉപകാരസ്മരണ കുര്യനിൽനിന്ന് രാജ്യസഭയിൽ ബി.െജ.പിക്ക് ലഭിച്ചുവെന്നും പറയുന്നു.
ശബരിമല നേട്ടമാകുന്നത് ആർക്ക്
നിലവിൽ ശബരിമല വിവാദം ബി.ജെ.പിക്ക് വൻ നേട്ടമുണ്ടാക്കുമെന്നാണ് കണക്കു കൂട്ടൽ. അതു മുന്നിൽ കണ്ട് കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം. എന്നാൽ, ഇതിലൂടെ എൽ.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാകുമെന്നോ യു.ഡി.എഫിന് കാര്യമായ തളർച്ചയുണ്ടാകുമെന്നോ കരുതുന്നില്ല. കോൺഗ്രസിൽ സ്ഥാനമോഹികൾ മണ്ണിെൻറ മക്കൾ വാദം ഉയർത്തുന്നുണ്ട്. പത്തനംതിട്ടക്കാർക്ക് പത്തനംതിട്ടക്കാരൻ വേണമെന്നാണ് ആേൻറാ ആൻറണി വിരുദ്ധരുടെ വാദം. ഉമ്മൻ ചാണ്ടി വന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. ഇടതുമുന്നണിയിൽ സി.പി.എം മത്സരിക്കുന്ന സീറ്റാണിത്. ഉചിതസ്ഥാനാർഥിയെ കണ്ടെത്താൻ അവർ വിഷമിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ സ്വതന്ത്രനെ കളത്തിലിറക്കാനാണ് മിക്കവാറും സാധ്യത. ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റു നൽകുമെന്നും ശ്രുതിയുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജ് എത്തിയാൽ യു.ഡി.എഫിന് മത്സരം കടുക്കും. ബി.ജെ.പിയിൽനിന്ന് കണ്ണന്താനംകൂടി എത്തിയാൽ പത്തനംതിട്ടയിൽ പൊടിപാറും.
ആേൻറാ ആൻറണി (യു.ഡി.എഫ്- കോൺഗ്രസ്) 3,58,842
പീലിപ്പോസ് തോമസ് (എൽ.ഡി.എഫ്- സ്വതന്ത്രൻ) 3,02,651
എം.ടി. രമേശ്(എൻ.ഡി.എ-ബി.ജെ.പി) 1,38,954
മൻസൂർ തെങ്ങണ(എസ്.ഡി.പി.െഎ) 11,353
സെലീന പ്രക്കാനം(ബി.എസ്.പി) 10,384
ഭൂരിപക്ഷം – 56,191
തിരുവല്ല
മാത്യൂ ടി. തോമസ്(എൽ.ഡി.എഫ് - ജനതാദൾ -എസ്) 59680
ജോസഫ് എം. പുതുശ്ശേരി(യു.ഡി.എഫ് - കേരള കോൺ.- എം) 51,398
അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്(എൻ.ഡി.എ-ബി.ഡി.ജെ.എസ്) 31,439
ഭൂരിപക്ഷം - 8262
റാന്നി
രാജു എബ്രഹാം (എൽ.ഡി.എഫ്- സി.പി.എം) -58,749
മറിയാമ്മ ചെറിയാൻ (യു.ഡി.എഫ്- കോൺഗ്രസ്) - 44,153
കെ. പത്മകുമാർ (എൻ.ഡി.എ- ബി.ഡി.ജെ.എസ്) - 28,201
ഭൂരിപക്ഷം - 14,596
ആറന്മുള
വീണ ജോർജ് (എൽ.ഡി.എഫ് - സി.പി.എം) 64,523
കെ. ശിവദാസൻ നായർ (യു.ഡി.എഫ് - കോൺഗ്രസ്) 56,877
എം.ടി. രമേശ് (എൻ.ഡി.എ - ബി.ജെ.പി) 37,906
ഭൂരിപക്ഷം - 7646
കോന്നി
അടൂർ പ്രകാശ് (യു.ഡി.എഫ് - കോൺഗ്രസ്) 72,800
ആർ. സനൽകുമാർ (എൽ.ഡി.എഫ് - സി.പി.എം) 52,052
ഡി. അശോക് കുമാർ (എൻ.ഡി.എ - ബി.ജെ.പി) 16,713
ഭൂരിപക്ഷം - 20,748
അടൂർ
ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ് - സി.പി.െഎ) 76,034
കെ.കെ. ഷാജു (യു.ഡി.എഫ്- കോൺഗ്രസ്) 50,574
പി. സുധീർ (എൻ.ഡി.എ- ബി.ജെ.പി) 25,940
ഭൂരിപക്ഷം - 25,460
പൂഞ്ഞാർ
പി.സി. ജോർജ് (സ്വതന്ത്രൻ) 63621
ജോർജുകുട്ടി അഗസ്തി (യു.ഡി.എഫ് -കേ. കോൺ. -എം) 35,800
പി.സി. ജോസഫ് പൊന്നാട്ട് (എൽ.ഡി.എഫ് -ജനാധിപത്യ കേരള കോൺഗ്രസ്) 22,270
എം.ആർ. ഉല്ലാസ് (എൻ.ഡി.എ - ബി.ഡി.ജെ.എസ്) 19,966
ഭൂരിപക്ഷം - 27,821
കാഞ്ഞിരപ്പള്ളി
ഡോ. എൻ. ജയരാജ്
(യു.ഡി.എഫ് - കേരള കോൺഗ്രസ് -എം) 53,126
വി.ബി. ബിനു (എൽ.ഡി.എഫ് - സി.പി.െഎ) 49,236
വി.എൻ. മനോജ് (എൻ.ഡി.എ - ബി.ജെ.പി) 31,411
ഭൂരിപക്ഷം - 3890
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.