കൊച്ചി: നരേന്ദ്ര മോദി, പിണറായി വിജയൻ സർക്കാറുകളെ രൂക്ഷമായി വിമർശിച്ചും രാഷ്ട് രീയമായി കടന്നാക്രമിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തന്നെയാണ് പിണറായിയോടുമുള്ളതെന്ന് പറഞ്ഞ രാഹുൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇരു സർക്കാറുകളും നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. നിലവിലെ ജി.എസ്.ടി സമ്പ്രദായം ഉടച്ചുവാർക്കുമെന്നും വനിത സംവരണ ബിൽ പാസാക്കുമെന്നതടക്കം കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണടത്തിനും രാഹുൽ തുടക്കം കുറിച്ചു. സംസ്ഥാനത്തെ 24,970 ബൂത്തുകളിൽനിന്നുള്ള പ്രസിഡൻറുമാെരയും വൈസ് പ്രസിഡൻറുമാെരയും പെങ്കടുപ്പിച്ച് എറണാകുളം മറൈൻഡ്രൈവിൽ നടത്തിയ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ജനങ്ങളെ വിഭജിക്കുന്ന നടപടികളാണ് നടപ്പാക്കുന്നത്. സമ്പന്നരുടെ ഒരു ഇന്ത്യയും കർഷകരുെടയും തൊഴിലാളികളുെടയും സാധാരണക്കാരെൻറയും മെറ്റാരു ഇന്ത്യയുമായാണ് മോദി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്. ശബരിമല പ്രവേശനത്തിെൻറ പേരിൽ പിണറായി ചെയ്യുന്നതും ഇതാണ്. സ്ത്രീകളുെട അവകാശങ്ങളെ കോൺഗ്രസ് ബഹുമാനിക്കുന്നുണ്ടെങ്കിലും പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാടാണുള്ളത്.
സി.പി.എമ്മും ബി.ജെ.പിയും ഇതിെൻറ പേരിൽ പ്രശ്നങ്ങളുണ്ടാക്കി ഭിന്നിപ്പിന് ശ്രമിക്കുകയാണ്. അക്രമവും സ്പർധയുമല്ല, പ്രശ്നങ്ങളെ ഒന്നിച്ചുനിന്ന് നേരിടണമെന്നതാണ് കോൺഗ്രസ് നിലപാട്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിർത്താൻ കഴിയുന്നത് കോൺഗ്രസിന് മാത്രമാണ്. മോദി സർക്കാർ കൊണ്ടുവന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പാളിയ പരിഷ്കാരമായി. എന്തുതരം ജി.എസ്.ടിയാണ് നടപ്പാക്കിയതെന്നുപോലും മനസ്സിലാവുന്നില്ല. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിപോലും അവതാളത്തിലാക്കിയ ഇൗ രീതിക്ക് പകരം പുരോഗതിക്ക് ഉതകുന്ന ജി.എസ്.ടി സമ്പ്രദായം നടപ്പാക്കും.
വർഷംതോറും രണ്ടുകോടി യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത മോദി സുഹൃത്തുക്കളായ 15 പേർക്കുവേണ്ടി മാത്രം മൂന്നരലക്ഷം കോടി രൂപയുടെ മിനിമം ഗാരൻറി ഉറപ്പാക്കിയതായി അനിൽ അംബാനി, നീരവ് മോദി തുടങ്ങിയവരുടെ പേരുകൾ ഉദ്ധരിച്ച് രാഹുൽ പരിഹസിച്ചു. പാവപ്പെട്ട കർഷകർക്കുവേണ്ടി ഒന്നും ചെയ്തില്ല. ഗ്രാമീണ തൊഴിൽദാന പദ്ധതിയിലും ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും മറ്റും വെള്ളം ചേർത്തു. പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് നടപ്പാക്കിയ നഷ്ടപരിഹാര പദ്ധതി കർഷകർക്ക് ദോഷകരമായി ബാധിക്കുന്ന തരത്തിൽ ദുർബലമാക്കി.
രാജ്യത്തിന് ഉപകാരപ്രദമായി വിനിയോഗിക്കാൻ ലഭിച്ച അഞ്ച് വർഷം മോദി പാഴാക്കി. ഒാരോ സ്ഥാപനവും സ്വന്തം ചൊൽപ്പടിയിൽ കൊണ്ടുവരുകയാണ് ചെയ്തത്. മോദിയുെടയും അമിത് ഷായുടെയും ഇടപെടൽമൂലം സുപ്രീം കോടതി നടപടികൾ സുഗമമായി കൊണ്ടു പോകാനാകുന്നില്ലെന്ന് നാല് ജഡ്ജിമാർക്ക് വാർത്തസമ്മേളനം നടത്തി പറയേണ്ടി വന്നു. രാത്രി ഒമ്പതരക്ക് സി.ബി.െഎ മേധാവിയെ മാറ്റാൻ കാരണമെന്തെന്ന് മോദി പറയണം. പുനർ നിയമിക്കണമെന്ന കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥനെ പിെന്നയും മാറ്റി. സ്വയം രക്ഷിക്കാനാണ് സി.ബി.െഎ മേധാവിയെ മോദി മാറ്റിയത്.
റഫാൽ ഇടപാടും രാജ്യം കണ്ടതാണ്. മോദി അഴിമതിക്കാരനാണെന്ന ഉത്തരമാണ് എല്ലാറ്റിലും അടങ്ങിയിരിക്കുന്നത്.പിണറായി സർക്കാറിന് സ്വന്തം അണികളെ വികസിപ്പിക്കുന്നതിൽ മാത്രമാണ് താൽപര്യം. മനുഷ്യനിർമിതമെന്ന് ആരോപണമുള്ള പ്രളയം ഉണ്ടായപ്പോൾ രാഷ്ട്രീയവും മറ്റ് വേർതിരിവുകളും മറന്ന് ഒറ്റക്കെട്ടായാണ് കേരളജനത അതിനെ നേരിട്ടത്. നഷ്ടമുണ്ടായവരുടെ വേദന മനസ്സിലാക്കുമെന്നും ഒപ്പംനിൽക്കുമെന്നും കരുതിയ സർക്കാർ ഒന്നും ചെയ്തില്ല. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽമേഖലകളിൽ സംസ്ഥാന സർക്കാർ എന്ത് നടപ്പാക്കിയെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.