നെടുമ്പാശ്ശേരി: സംസ്ഥാന സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എസ്.പി.ജിക്ക് കോൺഗ്രസ് നേതൃത്വം കൈമാറിയ ലിസ്റ്റിൽ പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പേരുകൾ വരെ വെട്ടി. ഇതുമൂലം ഇവർ സ്വീകരണത്തിനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കുഴങ്ങി. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവർക്ക് റൺവേയിൽ എത്തി സ്വീകരിക്കാൻ അവസരം ഒരുക്കിയത്.
രണ്ടുദിവസം മുമ്പ് വിമാനത്താവളത്തിൽ സുരക്ഷാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ഇതിൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ സംബന്ധിച്ചിരുന്നു. 20 പേർക്ക് മാത്രമാണ് രാഹുൽ ഗാന്ധിയുടെ സമീപമെത്തി സ്വീകരിക്കാൻ അനുവാദം നൽകാനാവൂയെന്നാണ് ആദ്യം എസ്.പി.ജി വ്യക്തമാക്കിയത്. പിന്നീട് 37 പേരുടെ ലിസ്റ്റാണ് നൽകിയത്.
ഈ ലിസ്റ്റിൽ ഉമ്മൻ ചാണ്ടിയുടെ പേര് 36-ാമതും ശശി തരൂർ എം.പിയുടെ പേര് 37-ാമതുമാണ് ചേർത്തിരുന്നത്. ഡി.സി.സിയുടെ ലെറ്റർപാഡിൽ പ്രസിഡൻറ് ടി.ജെ. വിനോദ് ഒപ്പിട്ടാണ് സ്വീകരിക്കാനെത്തുന്നവരുടെ ലിസ്റ്റ് കൈമാറിയത്. ഇതിൽ 29 പേരുടെ പേരുകൾ ഡി.ടി.പിയിൽ അച്ചടിച്ച് ചേർത്തപ്പോൾ ഉമ്മൻ ചാണ്ടിയുെടയും ശശി തരൂരിെൻറയും പേര് പിന്നീട് പേനകൊണ്ട് എഴുതിച്ചേർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.