െഎസോൾ: 40 അംഗ മിസോറം നിയമസഭയിലേക്ക് മത്സരിക്കുമെന്ന് നാഷനൽ പീപ്ൾസ് പാർട്ടി. ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് 25 അപേക്ഷകൾ ഇതിനകം ലഭിച്ചതായും പാർട്ടി നേതൃത്വം ഇത് സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുമെന്നും എൻ.പി.പി കൺവീനർ ലിയാൻ സ്വാല മാധ്യമപ്രവർത്തകരോട് പറഞ്ഞു. എത്ര സീറ്റിൽ മത്സരിക്കുന്നുമെന്നും സ്ഥാനാർഥികൾ ആരൊക്കെയെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ അവസാനത്തിലാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിസോറമിൽ എൻ.പി.പി രൂപവത്കരിച്ചത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് പ്രസിഡൻറ്. എൻ.സി.പിയിൽനിന്ന് പുറത്തായതിനെ തുടർന്ന് മുൻ എം.പി പി.എൻ. സാങ്മ 2013ൽ രൂപവത്കരിച്ച ഇൗ പാർട്ടി മേഘാലയയിൽ 19 സീറ്റുമായി കോൺഗ്രസിന് തൊട്ടുപിന്നിലുണ്ട്. മേഘാലയയിലും മണിപ്പൂരിലും ബി.ജെ.പിക്കാണ് എൻ.പി.പിയുടെ പിന്തുണ. എന്നാൽ, ബി.ജെ.പി നയിക്കുന്ന നോർത്ത് ഇൗസ്റ്റ് ഡെമോക്രാറ്റിക് അലയൻസിെൻറ ഭാഗമാണെങ്കിലും എൻ.പി.പിക്ക് സ്വന്തമായ വ്യക്തിത്വം ഉണ്ടെന്നാണ് പാർട്ടിയുടെ നാഗാലാൻഡിൽനിന്നുള്ള ജനറൽ സെക്രട്ടറി ശശാങ്ക് ഗാത്രജ് പറയുന്നത്.
രാജസ്ഥാനിൽ മുൻ ബി.ജെ.പി നേതാവിെൻറ പുതിയ പാർട്ടി
ജയ്പുർ: രാജസ്ഥാനിലെ മുൻ ബി.ജെ.പി നേതാവ് ഹനുമാൻ ബെനിവാൾ പുതിയ പാർട്ടി രൂപവത്കരിച്ചു. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി) എന്ന പേരിലുള്ള പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസിനും ബദലായി സമാനമനസ്കരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഹനുമാൻ ബെനിവാൾ പറഞ്ഞു.
അഴിമതിയിലും കർഷകരെയും യുവാക്കളെയും വഞ്ചിക്കുന്ന കാര്യത്തിലും ഇരുപാർട്ടികളും ഒരുപോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് വാഹിനി പാർട്ടി (ബി.വി.പി) അധ്യക്ഷനും മുൻ ബി.ജെ.പി നേതാവുമായ ഘനശ്യാം തിവാരി ജയ്പുരിൽ നടന്ന റാലിയിൽ ആർ.എൽ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.