ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന സഖ്യകക്ഷി നാഗാ പീപ്പിൾസ് ഫ്രണ ്ട് (എൻ.പി.എഫ്), സംഖ്യം തുടരണോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക യോഗം ചേർന്നു.
എൻ.പി.എഫുമായി ചേർന്ന് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി, സഖ്യകക്ഷിയായ തങ്ങളെ അവഗണിക്കുകയാണെന്ന് ഏതാനും നാളുകളായി പാർട്ടി ഉന്നയിച്ചുവരുകയായിരുന്നു. അതേസമയം, സർക്കാറിെൻറ സുഗമമായ നടത്തിപ്പിന് എല്ലാ സഖ്യകക്ഷികളുമായും നല്ല ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
60 അംഗ മന്ത്രിസഭയിൽ നാല് എം.എൽ.എമാരാണ് എൻ.പി.എഫിനുള്ളത്. ഇവർ പുറത്തുപോയാലും 29 പേരുടെ പിന്തുണയുള്ള ബി.ജെ.പിക്ക് ഭരണം കൈവിടേണ്ടിവരില്ല. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നുവെങ്കിലും ഇതിൽ എട്ടുപേർ ബി.ജെ.പിയിലേക്ക് ചാടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.