കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ത്രി​ക: ബി.​ജെ.​പി കോ​ട​തി​യെ സ​മീ​പി​ക്കും

മലപ്പുറം: നാമനിർദേശപത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം വെളിപ്പെടുത്താനുള്ള കോളങ്ങളിലൊന്ന് പൂരിപ്പിക്കാതിരുന്നിട്ടും യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ച മലപ്പുറം ജില്ല കലക്ടർ അമിത് മീണക്കെതിരെയും സ്ഥാനാർഥിയുടെ നടപടിക്കെതിരെയും കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും ഹൈകോടതിയിലും പരാതി നൽകുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളം ഒഴിച്ചിട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. ഇതേ പിഴവ് വരുത്തിയ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയും ചെയ്തു. ഇത് ജനപ്രാതിനിധ്യ നിയമലംഘനമാണ്.

പൊലീസിനെ അറിയിച്ച് നടപടിയെടുക്കാമായിരുന്നിട്ടും പരാതി ഉന്നയിച്ചവരോട് കോടതിയിൽ പോകാനാണ് കലക്ടർ ആവശ്യപ്പെട്ടത്. സി.പി.എം നേതാക്കളുടെ മൗനം ഇരുമുന്നണികളും തമ്മിലുള്ള ധാരണ വെളിപ്പെടുത്തുന്നതാണെന്നും ബി.ജെ.പി ജില്ല സെക്രട്ടറി കെ. രാമചന്ദ്രൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ്, ജില്ല ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽനാഥ്, മേഖല ജനറൽ സെക്രട്ടറി എം. പ്രേമൻ എന്നിവർ പറഞ്ഞു.

ഏഴ് പത്രികകൾ തള്ളി; ഒമ്പതുപേർ രംഗത്ത്
മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഒമ്പത് പേരുടെ പത്രിക സ്വീകരിച്ചു. 16 പേരാണ് പത്രിക സമർപ്പിച്ചതെങ്കിലും മൂന്ന് െഡമ്മി സ്ഥാനാർഥികളുടേതുൾപ്പെടെ ഏഴ് പത്രികകൾ വരണാധികാരി കൂടിയായ ജില്ല കലക്ടർ അമിത് മീണ തള്ളി. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), എം.ബി. ഫൈസൽ (സി.പി.എം), എൻ. ശ്രീപ്രകാശ് (ബി.ജെ.പി), അബ്ദുൽ സഗീർ, കെ.പി. കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, മുഹമ്മദ് ഫൈസൽ, എ.കെ. ഷാജി, കെ. ഷാജിമോൻ (എല്ലാവരും സ്വതന്ത്രർ) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

 

Tags:    
News Summary - nomination of pk kunjalikkutty is in dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.