പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; 16 പേ​ർ രം​ഗ​ത്ത്​

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 16 പേർ മത്സരരംഗത്ത്. ഇവരുടേതായി 22 പത്രികകൾ ലഭിച്ചു. അവസാന ദിവസമായ വ്യാഴാഴ്ച ഒമ്പത് പേരാണ് പത്രിക നൽകിയത്.

ബി.ജെ.പി െഡമ്മി സ്ഥാനാർഥിയായി രാമചന്ദ്രൻ, സ്വതന്ത്ര സ്ഥാനാർഥികളായി അബ്ദുസ്സലാം, എ.കെ. ഷാജി, കെ. ഷാജിമോൻ, അബ്ദുൽ സഗീർ, മുഹമ്മദ് ഫൈസൽ, കെ.പി. കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, തൃശൂർ നസീർ എന്നിവരാണ് പത്രിക നൽകിയത്.

എം.ബി. ഫൈസലി​െൻറ ഡെമ്മിയായി ഐ.ടി. നജീബും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ െഡമ്മിയായി അഡ്വ. എം. ഉമ്മറും സ്വതന്ത്രനായി യൂസുഫും പത്രിക നൽകിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നാലും എം.ബി. ഫൈസലിന് വേണ്ടി രണ്ടും ശ്രീപ്രകാശിന് വേണ്ടി മൂന്നും സെറ്റാണ് സമർപ്പിച്ചത്.

2014ലെ ലോക്സഭ തെരെഞ്ഞടുപ്പിൽ നാല് സ്വതന്ത്രർ ഉൾപ്പെടെ 10 പേർ മത്സര രംഗത്തുണ്ടായിരുന്നു.  നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. 27 വരെ പത്രിക പിൻവലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

 

Tags:    
News Summary - nomination completed: 16 persons are for in compatitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.