തൃശൂർ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ ബി.ജെ.പി വിമർശനങ്ങൾക്ക് ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായത് കൊണ്ട് മറുപടി പറയുന്നില്ലെന്ന് വി. മുരളീധരന് എം.പി. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെള്ളാപ്പള്ളി നടേശന് സമുന്നതനായ നേതാവാണ്. അദ്ദേഹത്തിെൻറ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് വേളയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല’- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ബി.ഡി.ജെ.എസുമായുള്ള ബന്ധം തകരാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് ബി.ഡി.ജെ.എസ് അടക്കം എൻ.ഡി.എയുടെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.