മലപ്പുറം: േലാക്സഭ സ്ഥാനാർഥി നിർണയമുൾെപ്പടെയുള്ള വിഷയങ്ങളിൽ മാർച്ച് ഒമ്പ തിന് ചേരുന്ന പ്രവർത്തക സമിതി തീരുമാനമെടുക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പ ി. മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ട്. പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിൽ നടന്ന ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ, സംസ്ഥാന രാഷ്ട്രീയവും ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സാഹചര്യവും യോഗത്തിൽ ചർച്ചയായി.
പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തും. ഇതിന് ശേഷമേ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവൂ. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി, നിയമസഭ കക്ഷി നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.