Posted On
date_range Updated On
date_range വിമത സ്ഥാനാർഥി ഹംസയെ പുറത്താക്കി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന കെ. ഹംസയെ എസ്.ടി.യുവിൽനിന്ന് പുറത്താക്കി. സംഘടനയുടെ നയങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ രണ്ടത്താണി യൂനിറ്റ് ഭാരവാഹി കെ. ഹംസയെ മണ്ഡലം കമ്മിറ്റിയുടെ ശിപാർശപ്രകാരം എസ്.ടി.യു അംഗത്വത്തിൽനിന്ന് നീക്കം ചെയ്തതായി സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം കോഴിക്കോട്ട് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.