മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡൻറ്​; ഷാനവാസ്​, സുധാകരൻ, കൊടിക്കുന്നിൽ വർക്കിങ്​ പ്രസിഡൻറുമാർ

ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവിൽ മുല്ലപ്പള്ളി രാമ​ചന്ദ്രനെ കെ.പി.സി.സി പ്രസിഡൻറായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. പതിവുരീതി വിട്ട്​ മൂന്നു വർക്കിങ്​ പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. എം.​െഎ. ഷാനവാസ്​, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്​ എന്നിവരാണ്​ വർക്കിങ്​ പ്രസിഡൻറുമാർ. കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. ബെന്നി ബഹനാൻ യു.ഡി.എഫ്​ കൺവീനറാകും. ​മുന്നണി സംവിധാനമാണെന്നിരിക്കേ, ഇതുസംബന്ധിച്ച ഒൗപചാരിക പ്രഖ്യാപനം കേരളത്തിൽ ഉണ്ടാവുമെന്നാണ്​ സൂചന.

ഗ്രൂപ് സമവാക്യവും സാമുദായിക സന്തുലനവും പരമാവധി നോക്കിയാണ്​ പുതിയ നേതൃനിരയുടെ പ്രഖ്യാപനം. പലവിധ തർക്കങ്ങളിലും പ്രളയ ദുരന്തത്തിലും തട്ടി നീണ്ടുപോയ നിയമനങ്ങൾ ഇനിയും വൈകിയാൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾക്ക്​ ഒടുവിലാണ്​ ലിസ്​റ്റ്​ പുറത്തുവന്നത്​.

​​ഗ്രൂപ്പിന്​ അതീതമായ വ്യക്​തിത്വമെന്ന നിലയിലാണ്​ മുല്ലപ്പള്ളി ഹൈകമാൻഡി​​​​​​​െൻറ ആശീർവാദത്തോടെ പ്രസിഡൻറാകുന്നത്​. ഗ്രൂപ്പുകളെ അതിജീവിച്ച്​ തെരഞ്ഞെടുപ്പിലേക്ക്​ പാർട്ടിയെ സജ്ജമാക്കുകയെന്ന വലിയ വെല്ലുവിളിയാണ്​ മുല്ലപ്പള്ളിക്കു മുന്നിൽ. കേരളത്തിൽ കെ.പി.സി.സി പ്രസിഡൻറും അഞ്ച്​ വൈസ്​ പ്രസിഡൻറുമാരുമാണ്​ ഉണ്ടായിരുന്നത്​. വൈസ്​ പ്രസിഡൻറിനു പകരം വർക്കിങ്​ പ്രസിഡൻറുമാരെ നിയമിക്കു​േമ്പാൾ, ഇവർ ബലാബലത്തിനു മുതിരുമോ എന്ന ആശങ്ക പാർട്ടി നേതാക്കൾക്കിടയിൽ ബാക്കിയുണ്ട്​.

ആന്ധ്രപ്രദേശ്​ ദൗത്യവുമായി എ.​െഎ.സി.സി ജനറൽ സെക്രട്ടറിയാക്കിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്​തനാണ്​ യു.ഡി.എഫ്​ കൺവീനർ സ്​ഥാനത്തേക്ക്​ വരാനിരിക്കുന്ന ബെന്നി ബഹനാൻ. സഖ്യകക്ഷികൾക്കു കൂടി സ്വീകാര്യനെന്ന നിലയിൽ കെ. മുരളീധരൻ പ്രചാരണ സമിതിയുടെ തലപ്പത്തേക്ക്​ എത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളിച്ച്​ തെരഞ്ഞെടുപ്പിലേക്ക്​ പാർട്ടിയെ മുന്നോട്ടുനീക്കുക എന്ന നയമാണ്​ ഹൈകമാൻഡ്​​ നടപ്പാക്കിയിരിക്കുന്നത്​.

Tags:    
News Summary - Mullappally Ramachandran to be the new KPCC president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.