??????????????? ??????????????????? ??.???. ?????????????????????????? ???????? ???????? ??????????????????????? ????????? ????????? ???????

നിയമസഭാംഗമായിരിക്കെ പാർലമെൻറിലേക്ക്​

കോഴിക്കോട്: മുസ്ലിംലീഗിെൻറ ചരിത്രത്തിൽ നിയമസഭാംഗമായിരിക്കെ എം.പി കുപ്പായം അണിഞ്ഞത് മുൻമുഖ്യമന്ത്രി കൂടിയായ സി.എച്ച്. മുഹമ്മദ്കോയ മാത്രം.  മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ  പി.കെ. കുഞ്ഞാലിക്കുട്ടി ഇപ്പോൾ സി.എച്ചിെൻറ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. പേര് മാറിയിട്ടുണ്ടെങ്കിലും ഒരേ  മണ്ഡലത്തിൽനിന്നാണ് ഇരുവരും എം.പിയായതെന്ന സവിശേഷത കൂടിയുണ്ട്.

ലീഗ് ദേശീയ അധ്യക്ഷൻ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഇൗൽ സാഹിബിെൻറ വിയോഗത്തെ തുടർന്ന് 1973  ജനുവരി 23ന് മഞ്ചേരി പാർലമെൻറ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  സി.എച്ച് സ്ഥാനാർഥിയാകേണ്ടി വന്നത്. കൊണ്ടോട്ടി മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആ സമയത്ത്. 1972 ഏപ്രിൽ അഞ്ചിനാണ് ഖാഇദെ മില്ലത്ത് അന്തരിച്ചത്.

ഖാഇദെ മില്ലത്തിെൻറ പകരക്കാരനായി ലീഗിെൻറ ദേശീയ അധ്യക്ഷനായി വന്നത്  കേരള ഘടകം പ്രസിഡൻറായ  സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ആരെ സ്ഥാനാർഥിയാക്കണമെന്നതിനെക്കുറിച്ച് പല കോണുകളിലും തുടർച്ചയായി ചർച്ച നടന്നെങ്കിലും തങ്ങളുടെ അവസാന  വാക്ക് വന്നത് സി.എച്ച്. മുഹമ്മദ് കോയയെ പ്രഖ്യാപിച്ചുകൊണ്ടാണ്. ദേശീയ രാഷ്ട്രീയത്തിൽ തന്നെ സഹായിക്കാൻ  കരുത്തനായ വ്യക്തി വേണമെന്ന് പറഞ്ഞുകൊണ്ടാണ് തങ്ങൾ സി.എച്ചിനെ സ്ഥാനാർഥിയാക്കിയത്.  മാത്രവുമല്ല 1962ലെ പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് വിജയിച്ച് എം.പിയായ മുൻപരിചയവും സി.എച്ചിനുണ്ടായിരുന്നു.  ഉപതെരഞ്ഞെടുപ്പിൽ സി.എച്ചിനെതിരെ ഇടതുപക്ഷം നിർത്തിയ പൊതുസ്ഥാനാർഥി അഡ്വ. എ. ഉമ്മർഖാനായിരുന്നു.  ഖാഇദെ മില്ലത്ത് നേടിയ 1,15,000 ത്തിെൻറ ഭൂരിപക്ഷം സി.എച്ചിന് നിലനിർത്താനായില്ലെങ്കിലും 95,000ത്തിലേറെ  വോട്ടുകൾക്ക് അദ്ദേഹം ഉമ്മർഖാനെ പരാജയപ്പെടുത്തി.

ലീഗ് ദേശീയ അധ്യക്ഷൻ ഇ. അഹമ്മദിെൻറ വിയോഗത്തെ തുടർന്നാണ് ഇപ്പോൾ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ്  വേണ്ടിവന്നത്. ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ജനറൽ  സെക്രട്ടറിയായി തെരഞ്ഞെടുത്തത് കുഞ്ഞാലിക്കുട്ടിയെയാണ്.

കൂടുതൽ  ചർച്ചക്കോ ആലോചനക്കോ ഇടം നൽകാതെ സ്ഥാനാർഥിത്വവും ജനറൽ സെക്രട്ടറിക്ക് തന്നെ ഏറ്റെടുക്കേണ്ടിവന്നു.  സി.എച്ചിനെ പോലെ തന്നെ ഇ. അഹമ്മദിെൻറ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്കും നിലനിർത്താനായില്ല. ഇ. അഹമ്മദ്  1,94,739 വോട്ടിനാണ് സി.പി.എമ്മിലെ പി.കെ. സൈനബയെ തോൽപിച്ചതെങ്കിൽ കുഞ്ഞാലിക്കുട്ടി 1,71,023  വോട്ടുകൾക്കാണ് സി.പി.എമ്മിലെ എം.ബി. ഫൈസലിനെ പരാജയപ്പെടുത്തിയത്. സി.എച്ചിെൻറയും  കുഞ്ഞാലിക്കുട്ടിയുടെയും ഉപതെരഞ്ഞെടുപ്പുകൾ തമ്മിൽ 44 വർഷത്തെ അന്തരമുണ്ടെങ്കിലും ഒരുപാട്  സമാനതകളോടെയാണ് ഇരുവരും പാർലമെൻറിലെത്തുന്നത്.

Tags:    
News Summary - mla to mp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.