തെരഞ്ഞെടുപ്പിന്​ ശേഷം നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക്​ -വേണുഗോപാൽ

കാലബുരാഗി:​ ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപനത്തിന്​ പിന്നാലെ കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺ ഗ്രസിലേക്ക്​ വരുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി​ കെ.സി വേണുഗോപാൽ. കോൺഗ്രസിന്​ കുതിരക്കച്ചവടം നടത്തേണ്ട ആവശ ്യം വരില്ല. സ്വാഭാവികമായി എം.എൽ.എമാർ നമ്മുടെ പാളയത്തിലേക്ക്​ എത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കഴിഞ്ഞ ഒരുവർഷമായി കർണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്​ സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്​. എന്നാൽ ജെ.ഡി.എസും കോൺഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട്​ പോകുന്നു​. ഞങ്ങൾ ഒരു വർഷമായി ഇവിടെ ഭരിക്കുന്നു. അത്​ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ എം.എൽ.എമാരെ ചാക്കിട്ട്​ പിടിക്കുമെന്ന ഭയത്താൽ കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പി അവരുടെ 104 എം.എൽ.എമാരെയും ഗുരുഗ്രാമിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നു. എന്നാൽ ഒരു മാസത്തിന്​ ശേഷം ബി.ജെ.പിയുടെ ബി.എസ്​ യെദ്യൂരപ്പ തങ്ങളുടെ 18 എം.എൽ.എമാർക്ക്​ 200 കോടി വാഗ്​ദാനം ചെയ്​​തെന്ന്​ കോൺഗ്രസ്​ ആരോപിക്കുകയുണ്ടായി.

ഏപ്രിൽ 18 മുതൽ 23വരെയാണ്​ കർണാടകയിലെ 28 ലോക്​സഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ്​ നടന്നത്​. 224 അംഗങ്ങളുള്ള നിയമസഭയിൽ ജെ.ഡി.എസിന്​ 37 എം.എൽ.എമാരും കോൺ​ഗ്രസിന്​ 80 എം.എൽ.എമാരുമാണ്​ ഉള്ളത്​. ചില സ്വതന്ത്രരുടെ പിന്തുണയോടെ 113 എം.എൽ.എമാരുമായാണ്​ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം കർണാടകയിൽ അധികാരത്തിലെത്തിയത്​.

Tags:    
News Summary - many bjp mlas will come to congress after may 23-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.