കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തുടങ്ങിയ എൻ.എസ്.എസ്-ബി.ജെ.പി ബാന്ധവം കൂടുതൽ ശക്തമാവുന്നു. മന്നം ജയന്തി സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ ബി.ജെ.പി നേതാക്കൾക്ക് ചൊവ്വാഴ്ച പെരുന്നയിൽ ലഭിച്ച ആദരവും അംഗീകാരവും ഇതിെൻറ തെളിവുമായി.
മുൻകാലങ്ങളിൽ മന്നം ജയന്തി സമ്മേളനം നടക്കുേമ്പാൾ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മതിലിന് പുറത്തായിരുന്നു ബി.ജെ.പി നേതാക്കളുടെ സ്ഥാനം.
എന്നാൽ, അവരെല്ലാം അകത്തായി എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിെൻറ പ്രത്യേകത. മുമ്പ് ബി.ജെ.പിയോട് കാണിച്ചിരുന്ന നേരിയ അയിത്തവും എൻ.എസ്.എസ് നേതൃത്വം ഉേപക്ഷിെച്ചന്നുവേണം കരുതാൻ.കുമ്മനം രാജശേഖരനും മുൻ ബി.ജെ.പി നേതാവായിരുന്ന പി.പി. മുകുന്ദനുമടക്കം എതാനും നേതാക്കൾക്ക് മാത്രമായിരുന്നു ആസ്ഥാനത്ത് മുമ്പ് ചെറിയതോതിലെങ്കിലും അംഗീകാരം ലഭിച്ചിരുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആരംഭിച്ച സൗഹൃദം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അണിയറ നീക്കവും സജീവമാണ്. പന്തളം കൊട്ടാരം പ്രതിനിധികളുടെ സാന്നിധ്യവുമുണ്ട്. മന്നം ജയന്തി സമ്മേളനത്തിെൻറ ആദ്യദിനം തന്നെ സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആഞ്ഞടിച്ചതും ബി.ജെ.പി നേതാക്കളെ സന്തോഷിപ്പിച്ചിട്ടുണ്ട്.
കടുത്ത ഭാഷയിലുള്ള വിമർശനത്തെ അവർ സ്വാഗതം ചെയ്തിട്ടുമുണ്ട്. സാധാരണ മന്നം ജയന്തി സമ്മേളനത്തിെൻറ സദസ്സ് കൈയടക്കിയിരുന്നത് യു.ഡി.എഫ് നേതാക്കളായിരുന്നു. പ്രതിപക്ഷ നേതാവും മുൻ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമൊക്കെ ഇതിൽ ഉൾപ്പെടുമായിരുന്നു. ഘടകകക്ഷി നേതാക്കളും പിന്നിലാവാറില്ല. എന്നാൽ, എല്ലാവർക്കും സീറ്റ് സദസ്സിലായിരിക്കുമെന്ന് മാത്രം. ബുധനാഴ്ച നടക്കുന്ന സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ ഒഴുകിയെത്തുമെങ്കിലും ഇക്കുറി ബി.ജെ.പിയും സദസ്സ് കൈയടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.