മലപ്പുറം: മുസ്ലിംലീഗി​െൻറ കോണിയിലേറ്റി കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളുടെ ആദ്യപടിയായി കെ.എം. മാണി ഞായറാഴ്ച മലപ്പുറത്ത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് അദ്ദേഹമെത്തുന്നത്. യു.ഡി.എഫ് വിട്ടശേഷം ആദ്യമായാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാക്കൾക്കൊപ്പം മാണി പൊതുവേദി പങ്കിടുന്നത്. എം.എൽ.എമാരും മുതിർന്ന നേതാക്കളും പെങ്കടുക്കുന്ന കേരള കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും പെങ്കടുക്കും.

ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ പെരിന്തൽമണ്ണ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ കേരള േകാൺഗ്രസിന് വോട്ടുകളുണ്ട്. വോട്ട്ബാങ്കിനപ്പുറം മാണിയെ യു.ഡി.എഫിനോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗ് നീക്കം. ഇതിന് രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പൂർണ പിന്തുണയുണ്ട്. മുസ്ലിംലീഗുമായുള്ള അരനൂറ്റാണ്ട് കാലത്തെ സൗഹൃദമാണ് കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ കൊടുക്കുന്നതിന് പിന്നിലെന്നും ഇതിന് മറ്റ് വ്യാഖ്യാനം നൽകേണ്ടെന്നും യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടന്നിട്ടില്ലെന്നും കെ.എം. മാണി ‘മാധ്യമ’ത്തോട് പറഞ്ഞു.

ഏഴ് നിയമസഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്കരിച്ച് കുഞ്ഞാലിക്കുട്ടിക്കായി പ്രചാരണത്തിനിറങ്ങാൻ കഴിഞ്ഞദിവസം സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്ന കേരള കോൺഗ്രസ് ജില്ല കമ്മിറ്റിയിൽ തീരുമാനമായി. യു.ഡി.എഫ് ബാനറിൽ പ്രചാരണത്തിനിറങ്ങില്ലെന്നാണ് പറയുന്നതെങ്കിലും ഫലത്തിൽ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കേരള കോൺഗ്രസും പ്രചാരണം നടത്തുന്ന സാഹചര്യമാണുണ്ടാവുക. തെരഞ്ഞെടുപ്പിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമിടാനും ലീഗ്, കോൺഗ്രസ് നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്.

 

Tags:    
News Summary - mani at malappuram for to return to udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.