മുംബൈ: കോൺഗ്രസ്-എൻ.സി.പിയുടെ മഹാസഖ്യത്തിൽ എട്ട് പ്രാദേശിക പാർട്ടികൾ. ഇതിൽ മൂന് ന് എണ്ണത്തിനാണ് മത്സരിക്കാൻ സീറ്റ് നൽകിയത്. രാജു ഷെട്ടിയുടെ സ്വാഭിമാൻ ശേത്കാരി സംഘടന, ഹിതേന്ദ്ര ഠാകുറിെൻറ ബഹുജൻ വികാസ് അഗാഡി, ദലിത് നേതാക്കളായ ജോഗേന്ദ്ര കാവഡെ, ആർ.എസ്. ഗവായി, ഖോബ്രഗാഡെ എന്നിവരുടെ മൂന്ന് റിപ്പബ്ലിക്കൻ പാർട്ടികൾ, ലോക്താന്ത്രിക് ജനതാദൾ, വിദർഭയിലെ സ്വതന്ത്ര എം.എൽ.എ രവി റാണയുടെ യുവ സ്വാഭിമാനി പക്ഷ എന്നിവരാണ് മഹാസഖ്യത്തിനൊപ്പമുള്ളത്.
സഖ്യത്തിൽ ഇല്ലെങ്കിലും രാജ് താക്കറെയുടെ എം.എൻ.എസ് എൻ.സി.പിയെ പിന്തുണക്കും. കോൺഗ്രസ് 24, എൻ.സി.പി 20, രാജു ഷെട്ടി രണ്ട്, ബഹുജൻ വികാസ് അഗാഡിയും യുവ സ്വാഭിമാനി പക്ഷയും ഒാരോ സീറ്റുകളിൽ വീതവുമാണ് മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.