ന്യൂഡൽഹി: 2019 ലെ പൊതുതെരെഞ്ഞടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടിയിൽ തെൻറ മേധാവിത്വം ഒന്നുകൂടി ഉറപ്പിക്കാൻ ലക്ഷ്യമിട്ട് അഖിലേഷ് യാദവ്. ഇതിെൻറ ഭാഗമായി ഒക്ടോബർ അഞ്ചിന് ദേശീയ സമ്മേളനം ചേരും. ആഗ്രയിൽ ചേരുന്ന കൺവെൻഷനിൽ നിലവിലെ ദേശീയ പ്രസിഡൻറ് അഖിലേഷ് യാദവ് തന്നെ വീണ്ടും തെരെഞ്ഞടുക്കപ്പെടുമെന്നാണ് സൂചന.
ഒക്ടോബർ നാലിന് ദേശീയ നിർവാഹക സമിതിയും ചേരും. 2019 ലെ ലോക്സഭതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി.ജെ.പിയിതര പാർട്ടികളുമായി യു.പിയിൽ ഉൾപ്പെടെ സഖ്യം സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കുന്നതിനൊപ്പം നിരവധി രാഷ്ട്രീയപ്രമേയങ്ങളും പാസാക്കുമെന്നാണ് അറിവ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മറ്റു പാർട്ടികളുമായി സഖ്യത്തിന് തയാറാണെന്ന് ബി.എസ്.പി നേതാവ് മായാവതി കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു. എന്നാൽ, സഖ്യത്തിനുമുമ്പ് സീറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ബി.എസ്.പി നേതാവിെൻറ നിർേദശങ്ങളിന്മേൽ ചർച്ച നടന്നേക്കും. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പോടെ പാർട്ടിയിലും എം.എൽ.എമാരിലും സ്വാധീനം തെളിയിച്ച അഖിലേഷ്, പിതാവും സ്ഥാപക േനതാവുമായ മുലായംസിങ് യാദവിനെ രാഷ്ട്രീയമായി കടത്തിവെട്ടിയിരുന്നു.
അതേസമയം, ലോക്സഭതെരഞ്ഞെടുപ്പിൽ സംപൂജ്യരായി മാറുകയും നിയമസഭതെരഞ്ഞെടുപ്പിൽ 19 എം.എൽ.എമാരെ മാത്രം വിജയിപ്പിക്കുകയും ചെയ്ത ബി.എസ്.പി രാഷ്ട്രീയമായി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. നിയമസഭതെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി എം.എൽ.എമാരും എം.പിമാരും നേതാക്കളുമായി 36 ഒാളം പേർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയോ രാജിവെക്കുകയോ ചെയ്തിട്ടുണ്ട്. മറ്റു പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെടാതെ ഒറ്റക്ക് മത്സരിക്കുക എന്ന നിലപാടാണ് മായാവതി ഇതുവരെ കൈെക്കാണ്ടിരുന്നതെങ്കിലും തുടർച്ചയായ തിരിച്ചടികൾ അവരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്ക് വോട്ട് ശതമാനത്തിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നില്ല. എന്നാൽ, സ്ഥാനാർഥികളെ വിജയിപ്പിക്കാനോ പാർട്ടിക്ക് ഭരണത്തിലെത്താനോ വേണ്ട വോട്ട് ലഭിക്കുന്നില്ലെന്നതാണ് മായാവതിയെ വലക്കുന്നത്. മുൻ ജനറൽ സെക്രട്ടറി നസിമുദ്ദീൻ സിദ്ദീഖി, സ്വാമി പ്രസാദ് മൗര്യ, മുൻ സംസ്ഥാന പ്രസിഡൻറ് ഇന്ദ്രജിത്ത് സരോജ് തുടങ്ങിയവരൊന്നും ഒപ്പമില്ലെങ്കിലും ഒറ്റക്ക് തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണ് മായാവതി. എല്ലാ മാസവും 18ാം തീയതി രാഷ്ട്രീയറാലി നടത്താനാണ് പാർട്ടി തീരുമാനം. സെപ്റ്റംബർ 18ന് മീറത്തിൽ ആദ്യ റാലി തുടങ്ങും. എല്ലാ റാലികളും മായാവതി പെങ്കടുക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതിയ നേതാക്കൾ പാർട്ടിയിൽ ഉയർന്നുവരാത്തതും മായാവതിയുടെ ഒറ്റയാൾ പോക്കും തങ്ങളുടെ ദലിത് വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോരുന്നതും ആശങ്ക ഉയർത്തുന്നതാണെന്ന് ബി.എസ്.പി നേതാക്കൾതന്നെ സമ്മതിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.