തിരുവനന്തപുരം: ‘രാഹുൽ ഇഫക്ടി’ൽ രാഷ്ട്രീയം മറന്ന എൽ.ഡി.എഫ് വീഴ്ചകളിൽനിന്ന് വീഴ്ചകളിലേക്ക്. കോൺഗ്രസ് ദേശീയ പ്രസിഡൻറിനെ ‘പപ്പു’വെന്ന് അധിക്ഷേപിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ച് പുലിവാൽ പിടിച്ചതിനു പിന്നാലെ ഇടതുമുന്നണി കൺവീനർ തന്നെ യു.ഡി.എഫിെൻറ വനിത സ്ഥാനാർഥിക്കെതിരെ അശ്ലീല പരാമർശം നടത്തി. ‘പപ്പു’ പരാമർശത്തിൽ ജാഗ്രതക്കുറവ് സമ്മതിച്ച് തലയൂരിയെങ്കിലും, മുന്നണി കൺവീനർ നാക്കുപിഴ തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ തയാറായിട്ടില്ല.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാഹരിദാസിനെതിരെയാണ് വിജയരാഘവൻ വിവാദ പരാമർശം നടത്തിയത്. പ്രതിപക്ഷത്തിനു പുറമെ ഇടതുപക്ഷ അനുകൂലികളും അനുഭാവികളും പരാമർശത്തിനെതിരെ രംഗത്തുവന്നു. എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുതൽ ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ബിജുവരെയുള്ളവർ വിജയരാഘവനുവേണ്ടി രംഗത്തുവന്നു.
പൊന്നാനിയിലെ പരാമർശത്തിന് പിന്നാലെ നേരത്തേ കോഴിക്കോട്ടും ഒരു പൊതുപരിപാടിയിൽ വിജയരാഘവൻ രമ്യയെ ആക്ഷേപിച്ച് സംസാരിച്ചതും പുറത്തുവന്നത് സി.പി.എമ്മിന് തിരിച്ചടിയായി. രമ്യാ ഹരിദാസിെൻറ പ്രചാരണെശെലിയെ വിമർശിച്ച് സി.പി.എം അനുഭാവിയെന്ന് അറിയപ്പെടുന്ന ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് വിവാദമായിരുന്നു. അതിെൻറ അലയൊലി അടങ്ങിയിട്ടില്ല.
രമ്യാഹരിദാസ് പരാതി നൽകിയതിെൻറ നിയമക്കുരുക്കിന് പുറമെ എൽ.ഡി.എഫ് നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം വോട്ടർമാർക്ക് മുന്നിൽ ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് അവസരം ഒരുക്കുമെന്നതും തലവേദനയാവും. ആലത്തൂരിനു പുറത്തേക്കും വിഷയം തെരഞ്ഞെടുപ്പ് അജണ്ടയാക്കാനാണ് യു.ഡി.എഫ് നീക്കം. പല സി.പി.എം നേതാക്കൾക്കുമെതിരെ മുമ്പ് ഉയർന്ന സ്ത്രീവിരുദ്ധ ആരോപണവും നടപടികളും പ്രചാരണ വിഷയമാകുന്നത് സി.പി.എമ്മിനെ വരുംദിവസങ്ങളിൽ വലക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.