ലോക്​സഭ തെരഞ്ഞെടുപ്പ്​; എൽ.ഡി.എഫ്​, യു.ഡി.എഫ്​ യോഗങ്ങൾ ഇന്ന്​

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പി​​​​െൻറ മുന്നൊരുക്കങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ ഇടതു മുന്നണിയും യു. ഡി.എഫും ഇന്ന്​ യോഗങ്ങൾ ചേരും. വികസിപ്പിച്ച ഇടതുമുന്നണി​യുടെ ആ​ദ്യ​യോ​ഗമാണ്​ ഇന്ന് ചേരുന്നത്​. 10 അം​ഗ ക​ക്ഷി ​ക​ളു​ടെ ‘ജം​ബോ’ ക​മ്മി​റ്റി യോ​ഗ​മാ​വും രാ​വി​ലെ 11ന്​​ ​എ.​കെ.​ജി സ​​​െൻറ​റി​ൽ ചേ​രു​ക. ​

നവേത്ഥാന മതിലി​​​​െൻറ തുടർച്ചയായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും തെരഞ്ഞെടുപ്പ്​ പ്രചരണ ജാഥയുമായി ബന്ധപ്പെട്ട കാര്യങ്ങളും​ ഇടതുമുന്നണി യോഗത്തിൽ ചർച്ചയാവും. പു​തു​താ​യി മു​ന്ന​ണി​യി​ൽ എ​ടു​ത്ത ​െഎ.​എ​ൻ.​എ​ൽ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, ലോ​ക്​​താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ, കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി) ​ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​​െ​ങ്ക​ടു​ക്കും. പു​തി​യ പാ​ർ​ട്ടി​ക​ളു​ടെ വ​ര​​വി​നെ​തു​ട​ർ​ന്ന്​ കൂ​ടു​ത​ൽ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ത്തി​ലേ​ക്ക്​ ക​ട​ക്കാ​നാ​വു​മെ​ന്നാ​ണ്​ ഇടതു മുന്നണിയുടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യം ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാണ്​ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നം.​ അതിനാൽ തന്നെ സീറ്റ്​ വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്നത്തെ യു.ഡി.എഫ്​ യോഗത്തിൽ പ്രാഥമിക ധാരണയായേക്കും.

Tags:    
News Summary - ldf, udf meeting -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.