മു​ഖം ന​ഷ്​​ട​മാ​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ എ​ൽ.​ഡി.​എ​ഫും സ​ർ​ക്കാ​റും

തിരുവനന്തപുരം: മലപ്പുറം പാർലമെൻറ് ഉപതെരഞ്ഞെടുപ്പ് ഫലം മുഖം നഷ്ടമാക്കിയില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ എൽ.ഡി.എഫും സർക്കാറും. മുസ്ലിംലീഗ് കോട്ടയിൽ അവരുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാൾ കുറക്കാനും തങ്ങളുടെ വോട്ട് കൂട്ടാനുമായത് എൽ.ഡി.എഫ് രാഷ്ട്രീയത്തിനും സർക്കാറിനുമുള്ള അംഗീകാരമായാണ് സി.പി.എം നേതൃത്വം ഉയർത്തിക്കാട്ടുന്നത്.

സംസ്ഥാന സർക്കാറിെൻറ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിറകെ വി.എസ്. അച്യുതാനന്ദനും പറെഞ്ഞങ്കിലും വോെട്ടടുപ്പ് ഫലം മുഖ്യമന്ത്രിക്ക് അടക്കം ആശ്വാസമായി. മലപ്പുറത്തെ ജനവിധി സർക്കാറിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ആരോപണശരങ്ങൾ ഉന്നയിക്കാത്ത പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന് അസൗകര്യം ഉണ്ടാക്കുന്ന ആക്ഷേപങ്ങൾ ഒഴിവാക്കിയ എൽ.ഡി.എഫ് നേതൃത്വവുമാണ് മത്സരിച്ചത്. വി.എസ് മാത്രമായിരുന്നു അപവാദം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ പാർലമെൻറ് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് വോട്ട് കുറെഞ്ഞന്ന യു.ഡി.എഫ് വാദത്തെ സി.പി.എം തള്ളുന്നു. അത് സർക്കാറിെൻറ പ്രവർത്തന പരാജയമല്ലെന്നാണ് വാദം. നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ അടക്കം നിർത്തിയതാണ് വോട്ട് വർധിക്കാൻ കാരണമെന്നും പാർലമെൻറ് തെരഞ്ഞെടുപ്പ് നേർക്കുനേർ പോരാട്ടമാണെന്നുമാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ  സുന്നി എ.പി വിഭാഗത്തിെൻറ പിന്തുണയാണ് തങ്ങൾക്ക് വർധിച്ച 1,01,323 വോട്ടിന് പിന്നിലെ ഒരു കാരണമെന്ന് സമ്മതിക്കുന്നുമുണ്ട്. പ്രചാരണ ഘട്ടത്തിൽ സർക്കാറും മുന്നണിയും വിവാദങ്ങളിൽപെട്ടതോടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടേത് പതനത്തിന് സമാനമായ സ്ഥിതിയാവുമെന്ന ആശങ്ക ഘടകകക്ഷി നേതാക്കൾ രഹസ്യമായെങ്കിലും പ്രകടിപ്പിച്ചിരുന്നു.

ൈഫസൽ വധത്തിലെയും റിയാസ് മൗലവി വധത്തിലെയും ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി യു.ഡി.എഫും ലീഗും പ്രചാരണ വിഷയമാക്കുകയും ചെയ്തതോടെ തിരിച്ചടിയുടെ ആഘാതം കൂടുമെന്നും അവർ കണക്ക് കൂട്ടി. എന്നാൽ മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം യു.ഡി.എഫ് നടത്തുന്നത് ബി.ജെ.പിയിലേക്ക് ഹിന്ദുവോട്ടുകളെ എത്തിക്കുമെന്ന പ്രതിരോധതന്ത്രം ഉയർത്തിയത് അനുകൂലമായി ഭവിെച്ചന്ന വിലയിരുത്തൽ സി.പി.എം ജില്ല നേതൃത്വത്തിനുണ്ട്. ബി.ജെ.പിയുടെ വോട്ട് കുറയുന്നതിൽ വലിയ പങ്ക് എൽ.ഡി.എഫിേൻറതാണെന്ന വാദവും അവർ ഉയർത്തുന്നു. കഴിഞ്ഞ തവണ വനിത സ്ഥാനാർഥിയെ നിർത്തിയതാണ് വോട്ട് കുറയാൻ കാരണമായത്. അത് യുവ സ്ഥാനാർഥിയെ നിർത്തി മറികടക്കാനായി എന്നും കരുതുന്നു. പുതിയ വോട്ടർമാരുടെ പങ്കും തങ്ങളുടെ വോട്ട് വർധനയിൽ പങ്ക് വഹിെച്ചന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

 

Tags:    
News Summary - ldf in malappuram by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.