തിരുവനന്തപുരം: ബൂത്ത്, വാർഡ് തലങ്ങളിൽ സംഘടന സംവിധാനമില്ലാതെ ഏങ്ങനെ ലോക്സഭാ തെരെഞ്ഞടുപ്പിനെ നേരിടുമെന്ന ആശങ്കയിൽ കോൺഗ്രസിലെ സീറ്റ് മോഹികൾ. സീറ്റുറപ്പി ച്ച ചിലർ പ്രഫഷനൽ സംഘത്തെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കൽ അടക്കമുള് ള പ്രവർത്തനം നടത്തിയെങ്കിലും ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് എത്തുന്ന വിവരം പോലും അറിഞ്ഞമട്ടില്ല. താഴെത്തട്ടിൽ പാർട്ടിയില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞിരുന്നു.
ബൂത്ത്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്ന പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രഖ്യാപനം ഏറ്റെടുക്കാൻ ഗ്രൂപ് നേതാക്കൾ തയാറായില്ല. ഗ്രൂപ്പുകൾ ധാരണയിലെത്തി പട്ടിക നൽകിയാലേ പുനഃസംഘടന നടക്കൂ. രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കണമെങ്കിലും ഗ്രൂപ് നേതാക്കളുടെ പച്ചക്കൊടി ഉയരണം. ശബരിമല വിഷയത്തിലെ നിലപാട് വീടുകൾ സന്ദർശിച്ച് വിശദീകരിക്കണമെന്നാണ് കെ.പി.സി.സി തീരുമാനിച്ചത്. ഇതിനു പുറമെയാണ് വിശ്വാസ സംരക്ഷണ യാത്ര നടത്തിയത്. യാത്രക്ക് നേതൃത്വം നൽകിയവരുടെ താൽപര്യവും അവരുടെ ഗ്രൂപ്പും നോക്കിയാണ് ജാഥക്ക് ആളെ കൂട്ടാൻ കഴിഞ്ഞതെന്ന് മുതിർന്ന നേതാക്കൾ സമ്മതിക്കുന്നു.
കരട് വോട്ടർ പട്ടിക പരിശോധിക്കാനും വിട്ടുപോയവരെ ചേർക്കാനും കെ.പി.സി.സി നിർദേശം നൽകിയിരുന്നു. സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ ചിലർ പ്രത്യേക സംഘങ്ങെള ഉപയോഗിച്ച് വിട്ടുപോയവരെ ചേർത്തിട്ടുണ്ട്. ഇൗ സ്ഥിതിയാണെങ്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം പ്രഫഷനൽ സംഘങ്ങളെ ഏൽപിക്കേണ്ടിവരുമോയെന്ന ചിന്തയിലാണ് സീറ്റ് മോഹികൾ. ഒരു നിയമസഭമണ്ഡലത്തിൽ രണ്ട് എന്ന തോതിലുള്ള ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ സംഘടന സംവിധാനം സജീവമല്ല. ഡി.സി.സി, ബ്ലോക്ക് കമ്മിറ്റികളാകെട്ട, വി.എം. സുധീരെൻറ സമയത്ത് നിയമിക്കപ്പെട്ട ജംബോ കമ്മിറ്റികളും. ഭാരവാഹികൾ പലരും പരസ്പരം കാണുന്നില്ലെന്നും കമ്മിറ്റികൾക്ക് പോലും വരുന്നില്ലെന്ന, പറഞ്ഞതും കെ.പി.സി.സി അധ്യക്ഷൻ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.