കോരുത്തോട് (മുണ്ടക്കയം): പട്ടാപകൽ നടുറോഡിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അസഭ്യം വിളിച്ച വിഡിയോ വൈറലായതോടെ കോരുത്തോ ട് പഞ്ചായത്ത് പ്രസിഡൻറ് രാജിെവച്ചു. സഹമെംബറുടെ ഭര്‍ത്താവായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ നടുറോഡിൽ അസഭ്യം വിളിച്ചത ിനെ തുടർന്നു പാർട്ടി നേതൃത്വത്തിെൻറ ആവശ്യപ്രകാരമാണ് പ്രസിഡൻറ് ടി.കെ. രാജു രാജിവെച്ചത്. അസഭ്യം പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.പി.ഐ നേതൃത്വം അടിയന്തര യോഗം ചേര്‍ന്നാണു രാജി ആവശ്യപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡൻറ് സ്‌കൂട്ടറിലിരുന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനോട് ക്ഷുഭിതനായി സംസാരിക്കുന്നതാണ് വിഡിയോ. തനിക്കെതിരെ അവിഹിതം പ്രചരിപ്പിച്ചെന്നാണ് പ്രസിഡൻറ് പറയുന്നത്. സ്ഥാനം പ്രശ്നമിെല്ലന്നും രാജിെവച്ചൊഴിയാൻ തയാറാെണന്നും ഡി.വൈ.എഫ്.ഐ നേതാക്കളുമായി വാടാ എന്നും പറയുന്നതാണു വിഡിയോ.
പദവിക്കു ചേര്‍ന്ന പരാമർശങ്ങളല്ല വിഡിയോയിലൂടെ പുറത്തുവന്നതെന്നും അതു പ്രസ്ഥാനത്തിന് മോശം പ്രതിഛായ സൃഷടിക്കുന്നതിലാണ് രാജി ആവശ്യപ്പെട്ടതെന്നും സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.ടി. പ്രമദ് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് മുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ പി.കെ. സുധീറിെൻറ രാജിയെ തുടര്‍ന്നു രാജു പ്രസിഡൻറായത്. രണ്ടു വര്‍ഷത്തേക്കാണു സ്ഥാനം നല്‍കിയത്. 13 അംഗ സമിതിയിൽ സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.