​െവള്ളപ്പൊക്കത്തെ പ്രളയമാക്കിയത്​ സർക്കാറി​െൻറ പിടിപ്പുകേട്​-കെ മുരളീധരൻ

തിരുവന്തപുരം: വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരി​​​​െൻറ പിടിപ്പുകേടാണെന്ന്​ ​എം.എൽ.എ കെ മുരളീധരൻ. സംഭവത്തിൽ ഡാം സേഫ്റ്റി അതോറിറ്റിക്കും കെ.എസ്​.ഇ.ബിക്കും വീഴ്​ചപറ്റിയെന്ന്​ മുരളീധരൻ കുറ്റപ്പെടുത്തി. ജൂണിൽ തന്നെ മഴ ശക്തമായിരുന്നു. അപ്പോൾ അക്കാര്യം പരിഗണിക്കാതെ സർക്കാർ പുതിയ മന്ത്രിയെ കുറിച്ചുള്ള ചർച്ചയിലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ഡാം തുറന്നു വിട്ടിടത്താണ് വെള്ളം വലിയ തോതിൽ പൊങ്ങിയത്. വയനാട്ടിലെ പ്രളയത്തിന് കാരണം ബാണാസുരസാഗർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടതാണ്​. വയനാട്ടുകാർക്ക് മരണം തന്നെയാണ് പ്രതിവിധിയെന്നാണ് കെ.എസ്​.ഇ.ബി ചെയർമാൻ പറഞ്ഞത്​. ഡാമുകളുടെ സുരക്ഷ സർക്കാർ പഠിക്കണം. ഭരണപക്ഷ എം.എൽ.എമാർ തന്നെയാണ്​ ഡാം തുറന്നതിലെ വീഴ്​ചകൾ ചൂണ്ടിക്കാട്ടിയത്​. വീഴ്​ചയുണ്ടായതി​​​​െൻറ തെളിവാണ്​ പി.എച്ച്​  കുര്യനെ മാറ്റിയതിലുടെ വ്യക്​തമായതെന്നും മുരളീധരൻ പറഞ്ഞു.

പ്രളയമുണ്ടാ​യപ്പോൾ ജർമനിക്ക്​ പോയ  മന്ത്രി കെ. രാജുവിനെ പുറത്താക്കണം.പൈലറ്റ് വാഹനം വരാത്തതിനെ തുടർന്ന് എസ്​.​െഎയെ ശിക്ഷിച്ച മന്ത്രി എ.കെ ബാല​​​​െൻറ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഡാമുകൾ തുറന്നതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.  യു.എ.ഇ സഹായം തടഞ്ഞത് ദുഷ്ട ചിന്തകൊണ്ടാണെന്ന്​ പറഞ്ഞ മുരളീധരൻ 

കേന്ദ്ര സർക്കാർ നൽകിയതിനേക്കാൾ വലിയ തുക നൽകിയത് കൊണ്ടാണ് ഇത്​ തടഞ്ഞതെന്നും ആരോപിച്ചു. യു.എ.ഇ മനസറിഞ്ഞാണ് സഹായം നൽകുന്നതെന്നും മുരളീധരൻ വ്യക്​തമാക്കി.

Tags:    
News Summary - K.Muralidharan on kerala flood-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.