കേരള കോൺഗ്രസ് പ്രവര്‍ത്തകര്‍ ജോസഫ് പക്ഷത്തേക്ക്
ചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്ക് എത്തിയ പ്രവര്‍ത്തകരെ പി.ജെ. ജോസഫ് എം.എൽ.എ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
എസ്.ബി കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് ടിറ്റോ, ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് സൈബി അക്കര, ചങ്ങനാേശ്ശരി അതിരൂപത പിതൃവേദി പ്രസിഡൻറ് ലാലി ഇളപ്പുങ്കല്‍, അതിരൂപത ദലിത് കാത്തലിക് മഹാസഭ പ്രസിഡൻറ് ജയിംസ് ഇലവുങ്കല്‍, എസ്.ബി കോളജ് മുന്‍ യൂനിയന്‍ ചെയര്‍മാന്‍ ജോസഫ് പുരയ്ക്കല്‍, ടോജോ സേവ്യര്‍, ജോര്‍ജി മാത്യു എന്നിവരാണ് ജോസഫ് വിഭാഗത്തിലേക്ക് എത്തിയത്.
ഉന്നതാധികാര സമിതി അംഗം സാജന്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, അഡ്വ. ചെറിയാന്‍ ചാക്കോ, സി.ഡി. വത്സപ്പന്‍, ആര്‍. ശശിധരന്‍ നായര്‍, കെ.എ. തോമസ്, സാജു മഞ്ചേരിക്കളം, ജേക്കബ് ജോർജ് കപ്യാരുപറമ്പില്‍, ജിതിന്‍ പ്രാക്കുഴി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.