തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണബാങ്കുകളും ലയിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതോടെ സഹകരണപ്രസ്ഥാനം ഇല്ലാതാകുമെന്നും ഇതിനെ കോടതിയിൽ ചോദ്യംചെയ്യുമെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ജില്ല സഹകരണബാങ്കുകളെ 250 കോടി രൂപ നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണബാങ്കുമായി ലയിപ്പിക്കുന്നതോടെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യം കുറിക്കും. നിരവധി കമേഴ്‌സ്യല്‍ ബാങ്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍, അതില്‍ കൂടുതല്‍ എന്ത് സേവനമാണ് കേരളബാങ്കിന് നൽകാനാകുകയെന്നും മുല്ലപ്പള്ളി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.