വീരാജ്പേട്ട: കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും കുടകിൽ പ്രചാരണത്തിന് ചുടില്ല. രണ്ടു സീറ്റും നിലനിർത്താനാണ് ബി.ജെ.പി കിണഞ്ഞുശ്രമിക്കുന്നതെങ്കിൽ പഴയതട്ടകത്തെ വീണ്ടെടുക്കാൻ കോൺഗ്രസും ശ്രമിക്കുന്നു.കണ്ണൂർ-കാസർകോട്-വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വീരാജ്പേട്ട. വയനാട് അതിർത്തിയിലെ കുട്ട, കണ്ണൂർ അതിർത്തിയിലെ മാക്കൂട്ടം, കാസർകോട് അതിർത്തിയിലെ കരികെ-പാണത്തൂർ എന്നിവയുമായി അതിര് പങ്കിടുന്നതാണ് മണ്ഡലം. മലയാളികളുടെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലത്തിലെ മൊത്തം 2,15,000 വോട്ടർമാരിൽ മുപ്പതിനായിരേത്താളം വരും മലയാളി വോട്ടർമാർ. അതുകൊണ്ടുതന്നെ മലയാളി വോട്ടുകൾ വിധി നിർണായകമാക്കും.
ഇത്തവണ പരിചയസമ്പന്നരുടെ മത്സരമാണ് ഇവിടെ. യെദിയൂരപ്പയുടെ ഭരണകാലത്ത് സ്പീക്കറായിരുന്ന പരിചയസമ്പത്തുമായാണ് ബി.ജെ.പിയിലെ കെ.ജി. ബോപ്പയ്യ രംഗത്തിറങ്ങിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ജില്ല പഞ്ചായത്തംഗം, 2005-2008 കാലയളവിൽ എം.എൽ.സി എന്നീനിലകളിൽ കരുത്ത് തെളിയിച്ചയാളാണ് കോൺഗ്രസിലെ സി.എസ്. അരുൺ മാച്ചയ്യ. ജനതാദളിെൻറ ജില്ല അമരക്കാരനായ എം. സേങ്കത് പൂവയ്യ രാഷ്ട്രീയ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ് ശക്തി തെളിയിക്കാൻ പോരിനിറങ്ങിയിരിക്കുന്നത്. രണ്ടുതവണ വീരാജ്പേട്ടയെ ബി.ജെ.പിയിൽനിന്ന് പ്രതിനിധാനംചെയ്ത അനുഭവവുമായാണ് എച്ച്.ഡി. ബസവരാജ് എം.ഇ.പി പാർട്ടിയിൽനിന്ന് മത്സരിക്കുന്നത്.പാർട്ടി നേതൃത്വവുമായി അവസാനനിമിഷംവരെ പൊരുതി നേടിയെടുത്ത പാർട്ടി ടിക്കറ്റിൽ വിജയിച്ചേ തീരൂ എന്ന സ്ഥിതിയാണ് ബോപ്പയ്യക്ക്.
എന്നാൽ, തെരഞ്ഞെടുപ്പ് അടക്കുംതോറും സംഗതികൾ കൈവിട്ടുപോകുമോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞതവണത്തെ ചെറിയ വ്യത്യാസത്തിനുള്ള രക്ഷപ്പെടൽ നടുക്കത്തോടെയാണ് ബോപ്പയ്യ ഒാർക്കുന്നത്. ഭൂരിപക്ഷ-പ്രബല സമുദായമായ കുടകർക്ക് ടിക്കറ്റ് നൽകണമെന്ന പ്രവർത്തകരുടെ ശക്തമായ ആവശ്യത്തെ മറികടന്നാണ് ബി.ജെ.പി നേതൃത്വം ഗൗഡ സമുദായാംഗമായ കെ.ജി. ബോപ്പയ്യക്ക് ടിക്കറ്റ് നൽകിയത്. തീരുമാനം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പാർട്ടിക്കുമുണ്ട്. സ്വാധീനബലമുള്ള പരമ്പരാഗത കൊടവ വോട്ടർമാർ കൈവിട്ടാൽ അടിപതറുമോ എന്നാണ് ആശങ്ക. സമുദായാംഗങ്ങൾ എന്നനിലക്ക് ജനതാദളിലെ സേങ്കത് പൂവയ്യക്കും കോൺഗ്രസിലെ അരുൺ മാച്ചയ്യക്കും വോട്ട് ചെയ്താൽ ഇദ്ദേഹത്തിെൻറ സ്ഥിതി പരുങ്ങലിലാകും.
കോൺഗ്രസിലെ സ്ഥിതിയും ഭിന്നമല്ല. അവസാനനിമിഷംവരെ അനിശ്ചിതത്വത്തിലായിരുന്ന സ്ഥാനാർഥിത്വം ഒടുവിൽ കനിഞ്ഞത് അരുൺ മാച്ചയ്യക്കാണ്. രാഷ്ട്രീയപാരമ്പര്യംകൊണ്ടും ജനപിന്തുണകൊണ്ടും ഒട്ടും പിറകിലല്ലാത്ത മാച്ചയ്യ മലയാളികളിൽ സ്വാധീനമുള്ള അന്തർദേശീയ കരാേട്ട കായികതാരംകൂടിയാണ്. 2005ൽ നടന്ന എം.എൽ.സി തെരഞ്ഞെടുപ്പിൽ മലയാളിയായ ടി. ജോണിനെ തറപറ്റിച്ചിട്ടുണ്ട്. 2008ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ ടിക്കറ്റിൽ മത്സരിച്ച് 29,920 വോട്ടുകളുമായി മൂന്നാം സ്ഥാനക്കാരനായിരുന്നു.
മണ്ഡലത്തിലെ ഹുദിക്കേരി, ശ്രീമംഗല, പൊന്നംപേട്ട, ബാളലെ, തിതിമത്തി എന്നീ പഞ്ചായത്തുകളിലെ കൊടവ വോട്ടർമാരിൽ നിർണായകസ്വാധീനം മാച്ചയ്യക്കുണ്ട്. എന്നാൽ, തെൻറ വിജയത്തിന് സ്വന്തം പാർട്ടിക്കാർതന്നെ എത്രകണ്ട് ആത്മാർഥത കാണിക്കുമെന്നകാര്യത്തിൽ അദ്ദേഹത്തിന് ആശങ്കയുണ്ട്. ബി.ജെ.പി ഭരണത്തിലുള്ള എ.പി.എം.സിയിൽ ഒരു വർഷം മുമ്പ് നടന്ന കുരുമുളക് ഇറക്കുമതി കുംഭകോണം കോൺഗ്രസിെൻറ തുറുപ്പുശീട്ടാണ്. 1994ലെ രാമജന്മഭൂമി പ്രശ്നസമയത്ത് കൈവിട്ടുപോയ സ്വന്തം കോട്ട ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാൻ സാധിക്കുമെന്നുതന്നെയാണ് കോൺഗ്രസിെൻറ ആത്മവിശ്വാസം.
1994ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുകവഴി മണ്ഡലത്തിൽ ‘താമരക്ക്’ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത എച്ച്.ഡി. ബസവരാജ് പുതുതായി രൂപവത്കൃതമായ മഹിളാ എംപവർമെൻറ് പാർട്ടിയുടെ സ്ഥാനാർഥിയാണ്. ഇവരെ കൂടാതെ രണ്ടു സ്വതന്ത്രർമാരും രംഗത്തുണ്ട്.തെരഞ്ഞെടുപ്പ് ദിവസം അടുക്കുന്തോറും സ്ഥാനാർഥികളിൽ വീറും വാശിയും കൂടുന്നതോടൊപ്പം അനുയായികളുടെ നെഞ്ചിടിപ്പും കൂടുന്നു. സംസ്ഥാനരാഷ്ട്രീയത്തിൽ കുടക് രാഷ്ട്രീയത്തിന് കാര്യമായ സ്വാധീനമുണ്ടാക്കാനാവില്ലെങ്കിലും സ്ഥാനാർഥികൾക്കും പാർട്ടികൾക്കും അഭിമാനപ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.