Posted On
date_range Updated On
date_range ഗവർണറുടേത് ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ജോസ് കെ.മാണി
കോട്ടയം: രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് ഗവർണര്‍ നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എം.പി. രാജഭരണത്തിന്റെയും, രാജശാസനകളുടേയും, പ്രീതിപ്പെടുത്തലുകളുടേയും കാലം കഴിഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ കാലമാണെന്നും ഗവർണര്‍ ഓര്‍ക്കണം.
ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഒരു മന്ത്രിയില്‍ പ്രീതിനഷ്ടപ്പെട്ടു എന്ന പ്രഖ്യാപനത്തിലൂടെ ജനാധിപത്യത്തെതന്നെ ഗവർണര്‍ വെല്ലുവിളിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.