ന്യൂഡൽഹി: നെഹ്റു കുടുംബവുമായി അടുത്തകാലം വരെ ഉറ്റബന്ധമുണ്ടായിരുന്ന എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, രാജ്യസഭയിൽനിന്ന് വിരമിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. കരൺ സിങ് എന്നിവർക്കെതിരായ ഒളിയമ്പായി ദ്വിവേദിയുടെ വാക്കുകൾ.
‘‘ഞാൻ മൺകുടിലിൽ ജനിച്ചുവളർന്ന് രാഷ്ട്രീയത്തിലെത്തിയ ആളാണ്. അത്തരക്കാരോട് എനിക്ക് വലിയ ആദരവുമാണ്. സാധാരണ പാർട്ടി പ്രവർത്തകരിൽനിന്ന് നേതാക്കൾ ഉണ്ടാവുകയാണ് വേണ്ടത്. പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് നമ്മൾ വലിയ തത്ത്വം പറയുകയും അനുതാപം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യും. എന്നാൽ, അത്തരം വേദനകളിലൂടെ കടന്നുപോകാത്തവൻ സമ്പൂർണ നേതാവല്ല; പണ്ഡിതനുമല്ല. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്’’ -ദ്വിവേദി പറഞ്ഞു.
വിരമിക്കുന്ന കരൺ സിങ്ങിെൻറ സമ്പന്ന കുടുംബ പശ്ചാത്തലംകൂടി ദ്വിവേദി പരോക്ഷമായി പരാമർശിച്ചു. ‘‘മണ്ണു കുഴച്ച് ഉണ്ടാക്കിയതായിരുന്നു എെൻറ വീട്. ഇഷ്ടികയോ സിമേൻറാ ഉണ്ടായിരുന്നില്ല. എട്ടര വയസ്സു മുതൽ എട്ടു കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയത്. 1960ൽ അലഹബാദ് സർവകലാശാലയിൽ ചേർന്ന കാലം മുതൽ രാഷ്ട്രീയത്തിലുണ്ട്. അതുകൊണ്ട് എെൻറ കാഴ്ചപ്പാട് അൽപം വേറിട്ടതാണ്. ഒരു പാർട്ടിയിലായിരിക്കുേമ്പാൾ അതിെൻറ ചട്ടം പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്.
എന്നാൽ, മനസ്സ് പാർട്ടിയെക്കാൾ വലുതാണ്. രാജ്യസഭയിൽനിന്ന് പിരിയുന്നവർ കക്ഷിരാഷ്ട്രീയത്തിെൻറ പരിമിതികളിൽനിന്ന് മുക്തമാകണം. സമൂഹത്തോട് സത്യസന്ധമായി സംസാരിക്കണം’’ -ദ്വിവേദി പറഞ്ഞു. കോൺഗ്രസിലെ തലമുറമാറ്റത്തിനൊപ്പം നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ ജനാർദൻ ദ്വിവേദി ഉണ്ടാവില്ലെന്ന് മിക്കവാറും ഉറപ്പായ ഘട്ടത്തിലാണ് രാജ്യസഭ പ്രസംഗം. ഇതുവരെ സോണിയ ഗാന്ധിയുടെ പാർട്ടി ഉത്തരവുകൾ ജനാർദൻ ദ്വിവേദിയുടെ കൈയൊപ്പിൽ പുറത്തിറങ്ങുന്നതായിരുന്നു രീതി.
എം.പി സ്ഥാനവും നഷ്ടപ്പെടുന്ന ഘട്ടത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ബി.ജെ.പിക്ക് വടിയാണെന്ന അടക്കംപറച്ചിലുകൾ കോൺഗ്രസിലുണ്ട്. സഭയിലെ അച്ചടക്കം അങ്ങേയറ്റം കാത്തുസൂക്ഷിച്ച കരൺ സിങ്, ജനാർദൻ ദ്വിവേദി എന്നിവരോട് ഒരിക്കലും ഇരിക്കാനോ പിറകോട്ടു മാറാനോ പറയേണ്ടിവന്നില്ലെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. 40 വർഷം എം.പിയായ ശേഷമാണ് കരൺ സിങ് രാജ്യസഭയുടെ പടിയിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.