കേരളത്തിൽ അധികാരത്തിലെത്തുക അസാധ്യമായ കാര്യമല്ല -ശിവരാജ്​ സിങ്​ ചൗഹാൻ

കൊല്ലം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യമെന്ന്​ മധ്യപ്രദേശ്​ മു ൻ മുഖ്യമന്ത്രിയും ബി.ജെ.പി അംഗത്വ പ്രചാരണസമിതി ദേശീയ കൺവീനറുമായ ശിവരാജ്​ സിങ്​ ചൗഹാൻ. ഇത്​ അസാധ്യമായ കാര്യമല്ല . ത്രിപുരയിലും അസമിലും അധികാരത്തിലെത്തുമെന്ന്​ ദേശീയ അധ്യക്ഷൻ അമിത്​ ഷാ പറഞ്ഞപ്പോൾ എല്ലാവരും പരിഹസിക്കുകയാ യിരുന്നു. എന്നാൽ, ഇരുസംസ്​ഥാനത്തും ഇപ്പോൾ ബി.ജെ.പി ഭരണത്തിലാണെന്ന്​ ബി.ജെ.പി സജീവ അംഗങ്ങളുടെ സമ്മേളനം ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ ചൗഹാൻ പറഞ്ഞു.

കല്ലിൽനിന്ന്​ എണ്ണ ഉണ്ടാക്കാൻ കഴിയുന്ന ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തി​​െൻറയും പ്രതീകമാണ്​ അമിത്​ ഷാ. കേരളത്തിലടക്കം അധികാരത്തിലെത്തിയാൽ മാത്രമേ, ബി.ജെ.പിയുടെ വിജയം പൂർണമാവൂ എന്നാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്​ ഷായും പറഞ്ഞിട്ടുള്ളത്​. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തെ മാറി മാറി കൊള്ളയടിക്കുകയാണ്​. കേന്ദ്ര പദ്ധതികൾ നടപ്പാക്കാതിരിക്കുകയോ വകമാറ്റി ​െചലവിടുകയോ ആണ്​.

കോൺഗ്രസ്​ എന്ന പാർട്ടി ഉണ്ടോയെന്നുപോലും അറിയാനാവാത്ത അവസ്​ഥയാണ്​. മുങ്ങുന്ന കപ്പലിൽനിന്ന്​ രക്ഷപ്പെ​േട്ടാടിയ കപ്പിത്താനാണ്​ രാഹുൽ ഗാന്ധി. കശ്​മീർ ചർച്ചയിൽ കോൺഗ്രസ്​ സഭാ നേതാവ്​ കശ്​മീർ യു.എൻ വിഷയമാണെന്നാണ്​ പറഞ്ഞത്​. ഇങ്ങനെ പറയുന്നരുടെ സ്​ഥാനം രാജ്യദ്രോഹികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​.​​ ശ്രീധരൻ പിള്ള സുഷമ സ്വരാജ്​ അനുസ്​മരണം നടത്തി. ജില്ല പ്രസിഡൻറ്​ ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - it is not impossible to get power in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.