ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആഘോഷപൂര്‍വം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയപ്പോള്‍തന്നെ, പാര്‍ട്ടിയില്‍ രൂക്ഷമായ ഉള്‍പ്പോര്. സംസ്ഥാന നേതാക്കളോട് പ്രതിഷേധിച്ചവര്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെയും തിരിഞ്ഞിട്ടുണ്ട്. 150 സീറ്റില്‍ ഇനിയും സ്ഥാനാര്‍ഥികളെ കണ്ടത്തൊനോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനോ പാര്‍ട്ടിക്ക് ആയിട്ടില്ല.
ബി.ജെ.പിയുടെ വര്‍ഗീയ തീപ്പൊരി പ്രസംഗകനായ എം.പി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനം കിട്ടണമെന്നാണ് മോഹം. എന്നാല്‍, അതിന് യോഗ്യതയില്ളെന്ന വാദത്തോടെ അമിത് ഷാ ലിസ്റ്റില്‍നിന്ന് വെട്ടി. അനുയായികളുടെ പേരുകളും പരിഗണിച്ചിട്ടില്ല. അദ്ദേഹത്തിന്‍െറ സംഘടനയായ ഹിന്ദു യുവ വാഹിനി സ്വന്തം നിലക്ക് കിഴക്കന്‍ യു.പിയില്‍ ആറ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ശനിയാഴ്ച പ്രഖ്യാപിച്ചു. ഈ മേഖലയില്‍ ബി.ജെ.പിയുടെ പ്രധാന വോട്ടു ബാങ്കായ ഇവര്‍ 64 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും തീരുമാനിച്ചു.
ഇഷ്ടപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കുകയാണെന്ന് ആരോപിച്ച് നിരവധി നേതാക്കള്‍ കഴിഞ്ഞദിവസം പ്രവര്‍ത്തകരുടെ കൈയേറ്റത്തിന് ഇരയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയെ പ്രവര്‍ത്തകര്‍ ഏറെനേരം തടഞ്ഞുവെച്ചു. ഫൈസാബാദ് ജില്ല അധ്യക്ഷന്‍ അവദേശ് പാണ്ഡയേയും എം.പിയായ ലല്ലുസിങ്ങിനെയും പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ കെട്ടിയിട്ടതായ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.