നീതി തേടി രാഹുൽ ഗാന്ധിക്ക് കെ.എസ്.യു പ്രവർത്തകയുടെ കത്ത്

തൃശൂർ: കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെ.എസ്.യു പ്രവർത്തകയുടെ പരാതി എ.ഐ.സി.സിക്ക്. കെ.പി.സി.സി, തൃശൂർ ഡി.സി.സി നേതൃത്വങ്ങൾ ഒത്തുകളിക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് എ.ഐ.സി.സി പ്രസിഡൻറ് രാഹുൽഗാന്ധിക്കാണ് പെൺകുട്ടി കത്തയച്ചിരിക്കുന്നത്. നാട്ടിക നിയോജകമണ്ഡലത്തിലെ കെ.എസ്.യു പ്രവർത്തകയാണ് തളിക്കുളം ​േബ്ലാക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ കോൺഗ്രസ് നേതാവ് കെ.ജെ. യദുകൃഷ്ണനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നത്.

ഒക്ടോബർ 13ന് കെ.പി.സി.സി ആസ്ഥാനത്ത് പെൺകുട്ടി നേരിട്ടെത്തി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പൊലീസിന് പരാതി നൽകി. ഇത് വാർത്തയായപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, വൈസ് പ്രസിഡൻറ് ലാലി വിൻസ​​​െൻറ് എന്നിവരടങ്ങുന്ന കമീഷനെ നിയോഗിച്ചു. അവർ പക്ഷെ, കോൺഗ്രസ് നേതാവിന് അനുകൂലമായാണ് സംസാരിച്ചത​േത്ര. പൊലീസിന് നൽകിയ പരാതിയിൽ പോക്സോ ചുമത്തി കേസെടുത്തിരുന്നു. നേതാക്കളുടെ ഇടപെടലും സ്വാധീനവും കൊണ്ട് തുടർനടപടികളില്ലാതെ കിടക്കുകയാണ്​. ഈ സാഹചര്യത്തിലാണ് പെൺകുട്ടി രാഹുൽഗാന്ധിക്ക് കത്തയച്ചത്.

ഡി.സി.സിയും കെ.പി.സി.സിയും ഒത്തുകളിക്കുന്നുവെന്നും വിശ്വസിക്കുന്ന പെൺകുട്ടി താൻ പ്രവർത്തിച്ച പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും മോശം അനുഭവമുണ്ടാകുന്നതായി കത്തിൽ പരാതിപ്പെടുന്നു. കെ.പി.സി.സി പ്രസിഡൻറിന് നൽകിയ പരാതിയുടെ പകർപ്പ് മഹിള കോൺഗ്രസ്, എൻ.എസ്.യു, കെ.എസ്.യു പ്രസിഡൻറുമാർക്ക്​ നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും കത്തിൽ പെൺകുട്ടി ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Hate Statement: KSU Cadre letter to Rahul Gandhi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.